Web Desk
കൊവിഡ് രോഗം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ശക്തമായ മടങ്ങിവരവ് അമേരിക്ക നടത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വിപണി ഉണര്‍ന്നതിനാലും ജനങ്ങള്‍ തൊഴിലെടുത്തു തുടങ്ങിയതിനാലും തിരിച്ചുവരവിന്‍റെ നല്ല ലക്ഷണങ്ങള്‍ അമേരിക്കയില്‍ ഇപ്പോള്‍ പ്രകടമാണ്.
‘വരും ആഴ്ചകളില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം വീണ്ടും മെച്ചപ്പെടും. വൈകാതെ ലോകത്തെ മികച്ച വിപണി നമ്മുടേതാകും.’ ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ‘ചൈനയില്‍ നിന്ന് വന്ന രോഗം’ എന്ന് കൊവിഡിനെ കുറിച്ച് വീണ്ടും ട്രംപ് പരാമര്‍ശം നടത്തി. ‘ചൈനയില്‍ നിന്നുള്ള രോഗം വരുന്നതിന് മുന്‍പുള്ള നിലയിലേക്ക് വിപണിയെ തിരികെ എത്തിച്ചിട്ടുണ്ട്.’ ട്രംപ് അവകാശപ്പെട്ടു. താന്‍ പറഞ്ഞതുപോലെ രോഗം വളരെ മുന്‍പ് തന്നെ ചൈനയില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇപ്പോള്‍ കണ്ടെത്തിയെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങളോളം സമയമെടുത്താലേ ഇപ്പോഴുള്ള തൊഴിലില്ലായ്മ പരിഹാരമാകൂ എന്നാണ് പഠനങ്ങളില്‍ നിന്ന് വരുന്ന വിവരം. ഈ ആഴ്ച ആദ്യം അമേരിക്കന്‍ ദേശീയ സാമ്പത്തിക ഗവേഷണ ബ്യൂറോ അറിയിച്ചത് പ്രകാരം അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍ പ്രവേശിച്ചു കഴിഞ്ഞു.
എന്നാല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെയ് മക്‌എനാനി അമേരിക്കന്‍ വിപണി മടങ്ങിവരവിന്‍റെ പാതയിലാണെന്നാണ് അഭിപ്രായപ്പെട്ടത്. രാജ്യം സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നും നാലും പാദങ്ങളില്‍ ശക്തിയോടെ സാമ്പത്തിക രംഗം തിരികെയെത്തും.’ അവര്‍ അഭിപ്രായപ്പെട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.