വാഷിംഗ്ടണ്‍ : ഏഷ്യന്‍ വംശജയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂ ഹാംഷെയറില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
യു.എസില്‍ ഒരു വനിതാ വൈസ് പ്രസിഡന്‍റ് വരുന്നതിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ ട്രംപ്, തന്‍റെ മകളും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ് അത്തരമൊരു സ്ഥാനത്തേക്കുള്ള മികച്ച സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭിപ്രായപ്പെട്ടു.’ഞങ്ങള്‍ക്ക് ഇവാന്‍കയെ വേണം എന്ന് എല്ലാവരും പറയുന്നു. ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല’- അദ്ദേഹം തന്റെ അനുയായികളോട് പ്രതികരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശം ഔദ്യോഗികമായി അംഗീകരിച്ച ശേഷമുള്ള ട്രംപിന്‍റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയാണിത്.
അതേസമയം പ്രസിഡന്‍റ് പദവി എന്താണെന്നുപോലും അറിയാത്തയാളാണ് ട്രംപ് എന്ന് കമല ഹാരിസ് നേരത്തേ വിമര്‍ശിച്ചിരുന്നു.ഡെമോക്രാറ്റിക് പാട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാത്ഥി ജോ ബൈഡനെയും ട്രംപ് കടന്നാക്രമിച്ചു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചാല്‍ അമേരിക്കയുടെ മഹത്ത്വമാണ് നശിക്കുകയെന്ന് ട്രംപ് പറഞ്ഞിരുന്നു.
‘ദുര്‍ബലനായ സ്ഥാനാര്‍ഥിയാണ് ജോ ബൈഡന്‍. അമേരിക്കയുടെ സ്വപ്നങ്ങള്‍ അയാള്‍ നശിപ്പിക്കും. ഒരര്‍ഥത്തിലും രാജ്യത്തിന്‍റെ രക്ഷകനാവാന്‍ ബൈഡന് കഴിയില്ല. ഡെമോക്രാറ്റുകള്‍ രാജ്യത്തെ നഗരങ്ങളില്‍ അരാജകവാദികളെ തുറന്നുവിടും’ ട്രംപ് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.