World

ആദ്യമായി തോല്‍വി സമ്മതിച്ച് ട്രംപ്; അധികാരം ബൈഡന് കൈമാറും

 

വാഷിങ്ടണ്‍: ആ മാസം 20ന് തന്നെ ബൈഡന് അധികാരം കൈമാറുമെന്ന് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് പുറത്താക്കിയ പ്രസ്താവന വഴിയാണ് ട്രംപ് നിലപാട് അറിയിച്ചത്. ഭൂരിപക്ഷത്തിന് വേണ്ട 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിന് ‌ശേഷം സഭ വീണ്ടും ചേര്‍ന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്.

തെരഞ്ഞെടുപ്പില്‍ 306 ഇലക്ടറല്‍ വോട്ടുകളാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ലഭിച്ചത്. 232 വോട്ടുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആണ് വിജയം ഔദ്യോഗികമായി അംഗീകരിച്ചത്. ജനുവരി 20ന് ഭരണ കൈമാറ്റം യഥാക്രമം നടക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് വിജയം അംഗീകരിച്ചതിന് മിനിറ്റുകള്‍ക്കകം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

‘തെരഞ്ഞെടുപ്പ് ഫലത്തോട് എനിക്ക് തീര്‍ത്തും വിയോജിപ്പുണ്ടെങ്കിലും വസ്തുതകള്‍ എന്നെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും, ജനുവരി 20 ന് യഥാക്രമം ഭരണകൈമാറ്റം സംഭവിക്കും’- വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് ഡാന്‍ സ്കാവിനോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

”നിയമപരമായ വോട്ടുകള്‍ മാത്രമേ കണക്കാക്കൂവെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം തുടരുമെന്ന് ഞാന്‍ എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ ചരിത്രത്തിലെ ആദ്യ ടേമിന്റെ അവസാനത്തെ ഇത് പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ ആരംഭം മാത്രമാണ് ഇത് ‘- ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം കേവലം ഔപചാരികത മാത്രമാണെങ്കിലും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ നിലവിലെ പ്രസിഡന്റ് ട്രംപ് വിസമ്മതിക്കുകയും ഭരണകൈമാറ്റം തടയാന്‍ ശ്രമിക്കുകയും ചെയ്തതാണ് ഈ സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്. അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥയില്‍ പ്രസിഡന്റിനെ നേരിട്ട് തെരഞ്ഞെടുക്കുന്നത് ഇലക്ടറല്‍ കോളേജാണ്. 538 അംഗങ്ങളുള്ള ഒരു ഭരണഘടനാ സംഘമാണ് ഇലക്ടറല്‍ കോളജ്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നതിന് നാല് വര്‍ഷത്തിലൊരിക്കല്‍ ഈ കോളജ് രൂപീകരിക്കുന്നു.

ട്രംപ് അനുകൂലികള്‍ യുഎസ് കാപ്പിറ്റോള്‍ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനം കുറച്ചുനേരത്തേക്ക് മാറ്റിവച്ചിരുന്നു. കാപ്പിറ്റോള്‍ കെട്ടിടത്തിനുള്ളിലെ അക്രമമാണ് നാല് പേരുടെ മരണത്തിലേക്ക് നയിച്ചത്. 50 ഓളം പേരെ പിന്നീട് അറസ്റ്റ് ചെയ്തു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും നിയമനിര്‍മ്മാതാക്കളെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. 78 കാരനായ ജോ ബൈഡനും 56കാരിയായ  കമല ഹാരിസ് ജനുവരി 20 ന് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി സത്യപ്രതിജ്ഞ ചെയ്യും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.