കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയ വിദേശവിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ നിന്നും മടങ്ങിപ്പോകണമെന്ന ഉത്തരവ് പിന്‍വലിച്ച് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. നയം പ്രഖ്യാപനം നടത്തി ഒരാഴ്ച കഴിഞ്ഞാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ഉത്തരവ് പിന്‍വലിച്ചിരിക്കുന്നത്. രാജ്യത്ത് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തെ കണക്കിലെടുത്താണ് വിദേശ വിദ്യാര്‍ത്ഥികള്‍ മടങ്ങിപ്പോകണമെന്ന നടപടി സ്വീകരിച്ചെതെന്ന് ഇമിഗ്രേഷന്‍ ആന്‍റ് കസ്റ്റംസ് ഫോര്‍സ് വ്യക്തമാക്കിയിരുന്നു.
ജൂലൈ 6 നായിരുന്നു ഇമിഗ്രേഷന്‍ ആന്‍റ് കസ്റ്റംസ് ഫോര്‍സ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്‍റെ ഈ നീക്കത്തിനെതിരെ ഹാര്‍വാഡ്, എംഐടിസര്‍വകലാശാലകള്‍ മറ്റ് നിരവധി സ്ഥാപനങ്ങള്‍ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ഉത്തരവ് പിന്‍വലിച്ചത്. ഈ നടപടി വിദ്യാര്‍ത്ഥികളെ വ്യക്തിപരമായും സാമ്പത്തികപരമായും വളരെയധികം ദോഷകരമായി ബാധിക്കുമെന്ന് സര്‍വകലാശാലകള്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ 2018-2019 അധ്യായന വര്‍ഷത്തില്‍ അമേരിക്കയില്‍ ഒരു ദശലക്ഷത്തിലധികം വിദേശവിദ്യാര്‍ത്ഥികളാണ് കോഴ്‌സുകളില്‍ ചേര്‍ന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.