Gulf

പ്രവാസികള്‍ക്ക് വായനാ വസന്തം-ദോഹ പുസ്തകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു

വിജ്ഞാനം വെളിച്ചമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി പുസ്തക പ്രേമികള്‍ക്കായി ദോഹ ബുക് ഫെയര്‍ ആരംഭിച്ചു

ദോഹ : വായനയുടെ പുതിയ വാതായനം തുറന്ന് ദോഹയില്‍ പുസ്തകോത്സവത്തിന് തിരശീല ഉയര്‍ന്നു. പുസ്തക ശേഖരം വിപുലമാക്കാനുള്ള അവസരമെന്ന നിലയില്‍ പുസ്തകോത്സവത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍.

ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യാഴാഴ്ച ആരംഭിച്ച ബുക് ഫെയറില്‍ 37 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരാണ് പങ്കെടുക്കുന്നത്.

430 പ്രസാധകരും 90 പുസ്തവിതരണക്കാരും ഫെയറില്‍ പങ്കെടുക്കുന്നുണ്ട്.

ഖത്തറിന്റെ സംസ്‌കാരിക മന്ത്രാലയമാണ് പുസ്തകോത്സവത്തിന്റെ സംഘാടകര്‍. രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തുവരെ പ്രദര്‍ശനം നീളും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി പത്തുവരെയാണ് പ്രദര്‍ശനം.

ക്ലാസിക് ശേഖരങ്ങളും ആധുനിക, സമകാലിക പുസ്തകങ്ങളും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് പ്രദര്‍ശന സ്ഥലത്തേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുക. കണ്‍വെന്‍ഷന്‍ സെന്റര്‍ വിശാലമായ ഇടമാണെങ്കിലും ഉള്‍ക്കൊള്ളാനാകുന്ന ആളുകളുടെ മുപ്പതു ശതമാനം മാത്രമെ അനുവദിക്കുന്നുള്ളു. ഇതിനാല്‍ മുന്‍കൂര്‍ ബൂക്ക് ചെയ്ത് മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക. വാക്‌സിനേഷന്‍ പൂര്‍ണമായി എടുത്തവര്‍ക്കും കോവിഡ് മാറി പന്ത്രണ്ടു മാസം പിന്നിട്ടവര്‍ക്കും മാത്രമാണ് പ്രവേശനം. ഗ്രീന്‍പാസും വേണം.

നുവരി 13 മുതല്‍ 22 വരെയാണ് പുസ്തകോത്സവം അരങ്ങേറുക. ഓണ്‍ലൈനിനല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് സൗജന്യമായി പ്രവേശനം ലഭിക്കുക.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.