കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേവ് ദിനേശ് ത്രിവേദി രാജ്യസഭ എം പി സ്ഥാനം രാജിവെച്ചു. പശ്ചിമ ബംഗാളില്‍ ആക്രമണങ്ങള്‍ വ്യാപിക്കുകയാണ്. ഇത് തടയാന്‍ തനിക്ക് ഒന്നും ചെയ്യാനാകാത്തതിനാലാണ് രാജ്യസഭ എം പി സ്ഥാനം രാജിവെക്കുന്നതെന്ന് ദിനേശ് ത്രിവേദി പറഞ്ഞു. മമതയുടെ വിശ്വസ്തനും മുന്‍കേന്ദ്രമന്ത്രിയുമായി ദിനേശ് ത്രിവേദി ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ അദ്ദേഹം ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
ഞാന്‍ ഇന്ന് രാജ്യസഭാഗത്വം രാജിവെക്കുകയാണ്. എന്നെ ഇങ്ങോട്ട് അയച്ച പാര്‍ട്ടിയോടുള്ള എല്ലാ നന്ദിയും അറിയിക്കുന്നു. പക്ഷെ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ ഒന്നും ചെയ്യാനാകാതെ ശ്വാസം മുട്ടുകയാണ് ഞാന്‍. ഇവിടെ ഇരുന്നിട്ടും ഒന്നും ചെയ്യാനാകുന്നില്ലെങ്കില്‍ പിന്നെ രാജി വെക്കുകയാണ് വേണ്ടതെന്ന് എന്റെ ആത്മാവ് പറയുന്നു. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്കായി ഞാന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കും രാജി പ്രഖ്യാപനം നടത്തി അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് മമതയുടെ പ്രതികരണം ഇതുവരെ എത്തിയിട്ടില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.