Kerala

സംസ്ഥാനത്തെ വാഹന പരിശോധന ഇനി ഫുള്‍ ഡിജിറ്റല്‍

 

സംസ്ഥാനത്തെ വാഹന പരിശോധനയുടെ മുഖംമാറുന്നു. ഇനി എഴുത്തില്ല, പേനയില്ല, രസീതില്ല, ചോദ്യങ്ങളില്ല. എല്ലാം ഡിജിറ്റൽ. ശരിയായ രേഖകളില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിടിക്കും. വാഹന പരിശോധനയ്ക്കാവശ്യമായ പ്രത്യേക ഡിജിറ്റൽ ഉപകരണം സംസ്ഥാനത്ത് എത്തിച്ചു.

മോട്ടോർവാഹന വകുപ്പ് കേന്ദ്രീകൃതമാകുന്നതിന്‍റെ ഭാഗമായി ഡിജിറ്റൽ പരിശോധന രാജ്യം മുഴുവൻ നടപ്പാക്കുകയാണ്. ഇതോടെ ഓരോ സംസ്ഥാനത്തെയും 5 പിഴ പ്രത്യേകമായി അടയ്ക്കേണ്ട. പ്രത്യേകം പിഴത്തുകയും ഇല്ല. മോട്ടോർ വാഹനവകുപ്പിന്‍റെ പരിവഹൻ എന്ന കേന്ദ്രീകൃത വെബ്സൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. റോഡിലൂടെയെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ ഉദ്യോഗസ്ഥരുടെ പക്കലുള്ള പ്രത്യേക ഡിജിറ്റൽ ഡിവൈസിലൂടെ അറിയാനാകും. വാഹനത്തിന്‍റെ ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നെസ്, അമിതവേഗം തുടങ്ങിയ സർവ വിവരങ്ങളും ഞൊടിയിടയിൽ അറിയാം.

നിയമലംഘനമുണ്ടെങ്കിൽ അതിനുള്ള പിഴത്തുക ഡിവൈസിൽത്തന്നെ രേഖപ്പെടുത്തും. ഇത് പിന്നീട് വാഹന ഉടമയ്ക്ക് നോട്ടീസായി ലഭിക്കും.ഓടിക്കുന്ന ആളിന്‍റെ ലൈസൻസിലെ പിഴവുകളും കണ്ടെത്താം. ഡ്രൈവറോ, വാഹനമോ മുമ്പ് കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുണ്ടോയെന്ന വിവരവും ഉപകരണത്തിൽ ലഭ്യമാകും. മുമ്പ് ഒടുക്കിയ പിഴയുടെ വിവരങ്ങളും ലഭിക്കും. സംസ്ഥാനത്ത് കൊച്ചിയിലാണ് ആദ്യമായി ഡിജിറ്റൽ വാഹന പരിശോധന തുടങ്ങിയിട്ടുള്ളത്. താമസിയാതെ ഇത് 14 ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ കുറ്റകൃത്യങ്ങൾ കുറയുമെന്നാണ് വിലയിരുത്തൽ.

ഒരു രാജ്യം ഒരു നിയമം:

✓പൂർണ്ണമായും വെബ് അധിഷ്ഠിതമായ ഈ സംവിധാനത്തിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കും.

✓മൊബൈൽ ആപ്ലിക്കേഷനില്‍ കുറ്റകൃത്യത്തിന്‍റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവയടക്കം തത്സമയം റെക്കോർഡ് ചെയ്യപ്പെടുന്നു.

✓പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് രാജ്യത്തെവിടെയും ഉള്ള വാഹനങ്ങളുടെ വിവരങ്ങളും, ഡ്രൈവിംഗ് ലൈസൻസുകളുടെ വിവരങ്ങളും പരിശോധനാ വേളയിൽ വിരൽത്തുമ്പിൽ ലഭ്യമായിരിക്കും.

✓കുറ്റപത്രം നൽകപ്പെട്ടാൽ ആ വിവരങ്ങൾ യഥാക്രമം കുറ്റം ആരോപിക്കപ്പെട്ട വാഹനത്തിന്‍റെയും, ഡ്രൈവറുടെയും ഓഫീസ് രേഖകളിൽ തൽസമയം തന്നെ ഓൺലൈനിലൂടെ പ്രതിഫലിക്കും.

✓അതുവഴി ഏതെങ്കിലും ഒരു വാഹനമോ, ഡ്രൈവറോ സ്ഥിരം നിയമലംഘകർ ആണോ എന്ന വിവരങ്ങളെല്ലാം എളുപ്പം മനസ്സിലാക്കാൻ സാധിക്കും.

✓ഗതാഗത നിയമ ലംഘനങ്ങൾക്ക് അന്യസംസ്ഥാന വാഹനങ്ങൾക്കെതിരെയും ഡ്രൈവർമാർക്കെതിരെയും, നിയമനടപടികൾ സ്വീകരിക്കാൻ നിലവിലുണ്ടായിരുന്ന ചില തടസ്സങ്ങൾ ഇതോടെ ഇല്ലാതാകും.

✓‌വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും തങ്ങളുടെ പേരിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാനും, പിഴയടക്കാനും സാധിക്കും.

ചുരുക്കത്തില്‍:-

✓ഒരു ട്രാഫിക് നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കുക എന്നത് വളരെ എളുപ്പവും സുതാര്യവും ആകും.

✓സമയനഷ്ടം ഒഴിവാകും.

✓ട്രാഫിക് എൻഫോഴ്സ്മെന്‍റ് തികച്ചും പേപ്പര്‍ രഹിതമാകും .

✓പരിശോധനാ വേളയിൽ തന്നെ കാർഡ് ഉപയോഗിച്ച് പിഴ ഒടുക്കുവാനുള്ള സൗകര്യം ഉണ്ടാകും.

✓ഓഫീസുകളിലെ അനാവശ്യ തിരക്കുകൾ ഒഴിവാക്കാൻ സാധിക്കും.

✓രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിവരങ്ങൾ യഥാസമയം SMS അലർട്ട് ആയി ലഭ്യമാകും. ഈ സൗകര്യം ലഭ്യമാകാൻ എല്ലാവരും തങ്ങളുടെ മൊബൈൽ നമ്പർ വാഹനവുമായി ലിങ്ക് ചെയ്യേണ്ടതാണ്.

✓വാഹനപരിശോധനയുമായി ബന്ധപ്പെട്ട്‌ നടക്കാനിടയുള്ള എല്ലാവിധ തട്ടിപ്പുകൾക്കും വിരാമമാകും.

✓വാഹന രേഖകൾ കയ്യിൽ കൊണ്ടു നടക്കേണ്ടി വരില്ല. ഡോക്യുമെന്റുകളെല്ലാം ഡിജിറ്റൈസ് ചെയ്തു ഉപയോഗിക്കാം.

✓തുടർനടപടികൾക്കായി ഓഫീസുകളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഇല്ലാതാകും.

✓പരിശോധനാ വിവരങ്ങൾ ആർക്കും എവിടെയും പരിശോധിക്കാം എന്നതിനാൽ സുതാര്യത കൈവരുന്നു. അതുവഴി ഉദ്യോഗസ്ഥരെ സംശയിക്കുന്ന സ്ഥിതിവിശേഷം ഇല്ലാതാകും.

എറണാകുളം ജില്ലയില്‍ ഇ-ചലാന്‍ മുഖേനയുള്ള ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് തുടങ്ങിക്കഴിഞ്ഞു .സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി ഫലപ്രദമായ, സമഗ്രമായ ഒരു ട്രാഫിക് എൻഫോഴ്സ്മെൻറ് സംവിധാനമാണ് ഇചലാൻ.

ഒരു വാഹനത്തിന് എതിരെയൊ, ഡ്രൈവർക്കെതിരെയൊ രജിസ്റ്റർ ചെയ്യുന്ന കേസുകൾ രാജ്യവ്യാപകമായി ദൃശ്യമാകും,

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.