സസ്പെൻഷൻ ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതിഷേധ ധർണ്ണ നടത്തുന്ന എം.പി.മാരെ രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ ഇന്ന് കാലത്ത് സമരമുഖത്ത് സന്ദർശിച്ചു. ഡെപ്യൂട്ടി ചെയർമാന്റെ സന്ദർശനം നാടകമായിരുന്നു എന്നത് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോഴാണ് വ്യക്തമായത്. താൻ ഡപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ ഔദ്യോഗിക സന്ദർശനം നടത്തിയതല്ലെന്നും സമരം ചെയ്യുന്ന സഹപ്രവർത്തകരെ വ്യക്തിപരമായി സന്ദർശിച്ചതാണെന്നും പറഞ്ഞ അദ്ദേഹം പിന്നീട് രാജ്യസഭയിൽ ഉണ്ടായ സംഭവങ്ങളെ കുറിച്ച് ഉപവസിക്കാൻ പോകുകയാണെന്ന പ്രഖ്യാപനമാണ് നടത്തിയത്.നിമിഷങ്ങൾക്കകം അദ്ദേഹത്തിന്റെ മഹാ മനസ്കതയെ കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ് വന്നു.
ചട്ടവിരുദ്ധവും, ഭരണഘടന വിരുദ്ധവുമായ കർഷകദ്രോഹ കരിനിയമം പാസാക്കിയതോടെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട ബി.ജെ.പിയും അതിന്റെ സഖ്യകക്ഷിയായ ജെ.ഡി യു വും മുഖം മിനുക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയതെന്ന് വ്യക്തം. വരാനിരിക്കുന്ന ബിഹാർ ഇലക്ഷനിൽ ബി.ജെ.പിയും ജെ.ഡിയു വും കനത്ത തിരിച്ചടി ഏറ്റ് വാങ്ങാൻ പോകുകയാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ മുഖം മിനുക്കുന്നതിന്റെ ഭാഗമായാണ് ഡപ്യൂട്ടി ചെയർമാന്റെ സമര മുഖത്തെ സന്ദർശനവും പ്രധാനമന്ത്രിയുടെ ട്വീറ്റും എന്ന് വ്യക്തം.ചെപ്പടി വിദ്യ കൊണ്ട് ഇനിയും ജനങ്ങളെ വഞ്ചിക്കാനാവില്ലെന്ന് ഇക്കൂട്ടർ ഓർക്കുന്നത് നന്ന്. കെ കെ രാഗേഷ് എം.പി സമൂഹമാധ്യമത്തില്‍ കുറിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.