Entertainment

കലാലയത്തെ നെഞ്ചോട് ചേര്‍ത്ത ധര്‍മ്മന്‍….ഇനി മാഷ്…..

Web Desk

ഒന്നരപതിറ്റാണ്ട് കാലം ആര്‍.എല്‍.വി കോളേജിലെ വിദ്യാര്‍ത്ഥി, ഒരു ദിവസം ജിവിച്ചു പഠിച്ച കലാലയത്തില്‍ നിന്നു പഠിയിറങ്ങുമ്പോള്‍ ഒരു പിടി മണ്ണെടുത്ത് ചെപ്പില്‍ സൂക്ഷിക്കുന്നു. മാസങ്ങളോളം അവിടത്തെ സ്ഥിരം സന്ദര്‍ശകനായി തുടരുന്നു. പിന്നീട് കാലങ്ങളോളം കാത്തിരുന്ന് അവസാനം സര്‍വ്വകലാശാലയില്‍ സ്ഥിര നിയമനം ലഭിക്കുന്നു….

സര്‍വ്വകലാശാല സിനിമയിലെ ലാലേട്ടന്‍റെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് തൃപ്പൂണിത്തുറ സ്വദേശി ധര്‍മ്മ തിര്‍ത്ഥന്‍റെ ജീവിതം…

ആര്‍.എല്‍.വി കോളേജിനോടുള്ള അടങ്ങാത്ത ആവേശം… കലാലയത്തിന്‍റെ പഠിയിറങ്ങാന്‍ മടിച്ച് നീണ്ട പത്തു വര്‍ഷത്തോളം പല കോഴുസുകളിലായി വിദ്യാര്‍ത്ഥിയായി തുടര്‍ന്നു. കാമ്പസ് വിട്ടൊരു സ്വപ്‌നങ്ങളും കാണാതിരുന്ന കക്ഷി ഒടുവില്‍ താല്‍ക്കാലിക നിയമനത്തിലൂടെ അദ്ധ്യാപകനായി. പിന്നീട് നിയോഗം പോലെ അവിടത്തന്നെ സ്ഥിര നിയമനം.

പെട്ടെന്നൊരു ദിവസം വണ്ടി നിറയെ പഴയ സാധനങ്ങളുമായി വീട്ടുപടിക്കലെത്തിയ മോനെ കണ്ടു മാതാപിതാക്കള്‍ അമ്പരന്നു. ജനലും,വാതിലും, കട്ടിളയും ഉള്‍പ്പെടെ ആര്‍.എല്‍.വി കോളേജിന്‍റെ പഴയ കെട്ടിടം പൊളിച്ച മര ഉരുപ്പടികള്‍ . തന്‍റെ ഇഷ്ട്ട കലാലയത്തിന്‍റെ അവശിഷ്ടങ്ങള്‍ കോഴിക്കോട്ടെ കച്ചവടക്കാരന്‍ കൊണ്ടു പോകുന്നത് കാണാന്‍ വയ്യ എന്ന് പറഞ്ഞ് വീട്ടിലേക്ക് വാങ്ങി കൊണ്ടു വരികയായിരുന്നു ധര്‍മ്മന്‍…പഠിച്ചിറങ്ങിയ കലാലയത്തോടുള്ള ധര്‍മ്മ തീര്‍ത്ഥന്‍റെ ഭ്രാന്തമായ ഇഷ്ടത്തെക്കുറിച്ചു അന്നത്തോടെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ബോധ്യമായി.പൂര്‍ണ്ണത്രയീശം ആശ്രയേ….!

ഇപ്പോള്‍ വീണ്ടും…രാധാലക്ഷ്മി വിലാസത്തിലേയ്ക്ക്….
മനസ്സില്‍ കൊണ്ടു നടന്ന പ്രാര്‍ത്ഥനാ ഗീതം പോലെ ജീവിതം മാറിമറിഞ്ഞ ത്രില്ലിലാണ് ഇപ്പോള്‍ ധര്‍മ്മ തിര്‍ത്ഥന്‍.
താന്‍ സ്നേഹിച്ച കോളേജില്‍ ഇനി അധികാരത്തോടെ പോകാമെന്ന സന്തോഷത്തിലാണ് ധര്‍മ്മന്‍ മാഷ്….

ധര്‍മ്മ തീര്‍ത്ഥന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് :

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.