Web Desk
കോവിഡ് 19 ചികിത്സയ്ക്ക് ഡെക്‌സാമെതെസോണ്‍ നല്‍കാന്‍ സൗദി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ബ്രിട്ടനില്‍ ഡെക്‌സാമെതെസോണ്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഫലം കണ്ടതിനെ തുടര്‍ന്നാണ് സൗദി ആരോഗ്യ മന്ത്രാലയം തുടർ ചികിത്സയ്ക്ക് മരുന്നിന് അനുമതി നല്‍കിയത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗികളുടെ മരണ നിരക്ക് 35% ആയി കുറഞ്ഞ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം .ഗുരുതര ലക്ഷണങ്ങളുമായി വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികളിലാണ് ആദ്യം ഡെക്‌സാമെതിസോണ്‍ ഉപയോഗിച്ചു തുടങ്ങിയത്. തുടര്‍ന്നാണ് കോവിഡ് ചികിത്സാ മരുന്നുകളുടെ പ്രോട്ടോകോളിൽ ഡെക്സാമെതിസോൺ ഉൾപ്പെടുത്താൻ സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.
സ്റ്റിറോയ്ഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ മരുന്ന് വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗികളുടെ മരണ നിരക്ക് കുറയ്ക്കുന്നതായി നേരത്തെ പഠനങ്ങൾ തെളിയിച്ചിരുന്നു. കൃത്രിമ ശ്വാസം ആവശ്യമില്ലാത്ത രോഗികളിലും മരുന്ന് ഫലം കണ്ടിരുന്നു. കോവിഡ് 19 ചികിത്സയ്ക്കായി ബ്രിട്ടീഷ് ഗവേഷകർ പരീക്ഷിച്ചു വിജയിച്ച മരുന്നിനു വിപണിയിൽ വിലയും തീരെ കുറവാണ്. കൃത്രിമ ശ്വാസം ആവശ്യമുള്ള രോഗികളിൽ പരീക്ഷിച്ചു വിജയിച്ച ആദ്യ മരുന്നാണ് ഡെക്‌സാമെതെസോണ്‍ എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടറും സാക്ഷ്യപ്പെടുത്തി. നിലവിൽ ഉപയോഗിച്ചു വരുന്ന ഹഡ്രോക്ലോറോക്വിൻ മരുന്ന് കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.