ഐ പി എല്ലിൽ ബൗളർമാരുടെ മികവിൽ ഡൽഹി ക്യാപ്പിറ്റൽസിന് വിജയം. രാജസ്ഥാൻ റോയൽസിനെ 13 റൺസിനാണ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേയ്ക്ക് നീങ്ങിയ രാജസ്ഥാനെ ബൗളിംഗ് മികവിലാണ് ഡൽഹി പിടിച്ചുകെട്ടിയത്.
സ്കോർ:
ഡൽഹി 161/7(20)
രാജസ്ഥാൻ 148/8(20)
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡൽഹി തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ പന്തിൽ തന്നെ പൃഥ്വി ഷായെ, ജോഫ്ര ആർച്ചർ മടക്കി. അജിൻക്യ രഹാനെയും പെട്ടെന്ന് മടങ്ങി. പിന്നീട് ഒത്തുചേർന്ന ധവാൻ- ശ്രേയസ് കൂട്ടുകെട്ടാണ് ഡൽഹി ഇന്നിംഗ്സിൻ്റെ നട്ടെല്ലായത്. ധവാൻ 33 പന്തിൽ 57 ഉം അയ്യർ 43 പന്തിൽ 53 ഉം റൺസെടുത്തു. രാജസ്ഥാന് വേണ്ടി ആർച്ചർ മൂന്നും ഉനദ്കട്ട് രണ്ടും വിക്കറ്റെടുത്തു.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് വേണ്ടി ജോസ് ബട്ലർ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഒമ്പത് ബോളിൽ 32 റൺസെടുത്ത് ബട്ലർ പുറത്തായതോടെ സ്കോറിംഗിന് വേഗം കുറഞ്ഞു. സ്മിത്തും പെട്ടെന്ന് മടങ്ങി. ഇതിനിടെ ഡൽഹി ക്യാപ്റ്റൻ അയ്യർ പരിക്കേറ്റ് പുറത്തു പോയത് ഡൽഹിക്ക് തിരിച്ചടിയായി. അനായാസ വിജയത്തിലേയ്ക്ക് നീങ്ങുകയായിരുന്നു രാജസ്ഥാൻ. എന്നാൽ ബെൻ സ്റ്റോക്സ്(41),സഞ്ജു(25), ഉത്തപ്പ(32) എന്നിവരെ പുറത്താക്കി ഡൽഹി ബൗളർമാർ രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി. കൂറ്റനടിക്കാരൻ ടിവാറ്റിയ ക്രീസിലുണ്ടായിരുന്നത് മാത്രമായിരുന്നു രാജസ്ഥാൻ്റെ പ്രതീക്ഷ. അവസാന രണ്ട് ഓവറിൽ 25 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറിൽ മൂന്ന് റൺസ് മാത്രമാണ് റബാഡ വിട്ടുകൊടുത്തത്. അവസാനഓവറിൽ ജയിക്കാൻ 22 റൺസ് വേണ്ടിയിരുന്നെങ്കിലും എട്ട് റൺസ് മാത്രമേ രാജസ്ഥാന് എടുക്കാനായുള്ളൂ. ഡൽഹിക്കായി നോർജെ,തുഷാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.