News

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 2000 രൂപ പിഴ; നിര്‍ദേശവുമായി അരവിന്ദ് കെജ്രിവാള്‍

 

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പുതിയ നീക്കവുമായി ഡല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണവും കോവിഡ് വ്യാപനവും രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. നേരത്തെ മാസ്‌ക് ധരിക്കാത്തതിന് 500 രൂപയായിരുന്നു പിഴ.

സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ദീപാവലി ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ തിരക്കിനെ തുടര്‍ന്ന് നവംബര്‍ ആദ്യവാരം മുതല്‍ ഡല്‍ഹിയിലെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ മത സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മറ്റു പ്രസ്ഥാനങ്ങളും ജനങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 8000 കടന്നിരുന്നു.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്നതിന് എതിരെയായിരുന്നു കോടതിയുടെ വിമര്‍ശനം. കോടതി ഇടപെടുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നതെന്നും സര്‍ക്കാര്‍ വാക്കാല്‍ പരാമര്‍ശിച്ചു. സംസ്ഥാനത്തെ രോഗവ്യാപന തോത് അനിയന്ത്രിതമായ വര്‍ധിച്ചതിനാല്‍ പാര്‍ലമെന്റിന്റെ ശൈത്യകാല റിപ്പോര്‍ട്ട് ചേരില്ലെന്നാണ് റിപ്പോര്‍ട്ട്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.