Breaking News

വയലുകളില്‍ തീയിടുന്ന കര്‍ഷകര്‍ക്കെതിരെ നിയമനടപടികള്‍ വേണ്ട; അഭ്യര്‍ത്ഥനയുമായി കെജ്രിവാള്‍

 

ഡല്‍ഹി: വിളപ്പെടുപ്പ് കഴിഞ്ഞ വയലുകളില്‍ തീയിടുന്നതിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കരുതെന്ന് അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഒരു പ്രത്യേക തരം ദ്രാവകം സ്‌പ്രേ ചെയ്ത് 20 ദിവസത്തിനുള്ളില്‍ വൈക്കോലിനെ കമ്പോസ്റ്റാക്കി മാറ്റുന്ന രീതി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുപയോഗിക്കണം. അതല്ലാതെ ഇതിന്റെ പേരില്‍ പാവം കര്‍ഷകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ഖേദകരമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹി വയലുകളില്‍ ആ ദ്രാവകം പ്രയോഗിച്ചിട്ടുണ്ട്. ഏറെ ഗുണകരമായി. ചെലവ് നന്നേ കുറവാണ്. ദ്രാവകത്തിന് അത്ര വിലയൊന്നുമില്ലെന്നും സര്‍ക്കാരുകള്‍ക്ക് സൗജന്യമായും കര്‍ഷകര്‍ക്ക് നല്‍കാമെന്ന് കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹി അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബ് – ഹരിയാന – യു പി തുടങ്ങിയടങ്ങളിലെ വയലുകളിലും സ്‌പ്രേയിലൂടെ വൈക്കോലിനെ കമ്പോസ്റ്റാക്കു (ജൈവവളം )ന്നത് പരീക്ഷിയ്ക്കാവുന്നതാണ്. ഇതിലൂടെ അടുത്ത കൃഷിയിറക്കുന്നതിന്റെ ഭാഗമായി വൈക്കോല്‍ കത്തിച്ച് വയലൊരുക്കുന്ന രീതിയില്‍ നിന്ന് കര്‍ഷകര്‍ പിന്മാറും. അതോടെ വൈക്കോല്‍ കത്തിച്ചുള്ള പുകശല്യം ഡല്‍ഹിയടക്കമുള്ള നഗരങ്ങളെ ബാധിക്കില്ല. വൈക്കോല്‍ പുക സൃഷ്ടിക്കുന്ന വായു മലിനീകരണത്തില്‍ വലിയൊരു അളവോളം ഡല്‍ഹിയടക്കമുള്ള നഗരങ്ങള്‍ വിമുക്തമാവുകയും ചെയ്യും – കെജ്രിവാള്‍ വിശദികരിച്ചു.

വൈക്കോല്‍ കത്തിച്ച 40000 ത്തിലധികം സംഭവങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഞ്ചാബ് റിമോട്ട് സെന്‍സിങ് കേന്ദ്രത്തിന്റെ ഡാറ്റാ ഉദ്ധരിച്ച് പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോഡല്‍ ഓഫീസര്‍ ജി എസ് ഗില്‍ പറയുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.