Breaking News

കോവിഡ് നിയന്ത്രണങ്ങള്‍ മാറി, പിസിആര്‍ ടെസ്റ്റ് ഫലം വൈകി, പുതവത്സരത്തിരക്കില്‍ പ്രവാസി യാത്രക്കാര്‍ ദുരിതത്തില്‍

ജനുവരി ഒന്നു മുതല്‍   കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മാറിയതോടെ വിവിധ വിമാനത്താവളങ്ങളില്‍ പെട്ടുപോയ പ്രവാസികള്‍ ദുരിതത്തിലായി.

ബുദാബി : ശൈത്യകാല അവധി ആഘോഷിക്കാന്‍ നാട്ടില്‍ പോയ പല പ്രവാസികളും തിരിച്ച് യുഎഇയിലെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. ജനുവരി മുതല്‍ മാറിയ കോവിഡ് നിയന്ത്രണങ്ങളും പുതുവത്സരത്തിലെ തിരക്കു മൂലം പിസിആര്‍ ടെസ്റ്റുകളുടെ ഫലം ലഭ്യമാകാന്‍ വൈകുന്നതുമാണ് പലരും വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോകാന്‍ ഇടയായത്.

റാപിഡ് ആന്റിജന്‍ ടെസ്റ്റ് ഫലം പോലും പലേടങ്ങളിലും വൈകുന്നതായാണ് റിപ്പോര്‍ട്ട്. റാപിഡ് ടെസ്റ്റിനുള്ള കിറ്റ് തീര്‍ന്നതിനാല്‍ യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.

യാത്ര പുറപ്പെടും മുമ്പ് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ടെസ്റ്റ് ഫലം എന്നത് 48 മണിക്കൂറായി ജനുവരി ഒന്ന് മുതല്‍ ചുരുക്കിയിരുന്നു.

പുതുവത്സര അവധിയെതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ മതിയായ സ്റ്റാഫ് ഇല്ലാതിരുന്നതും പ്രശ്‌നമായി. സ്റ്റാഫ് ഇല്ലാത്തതിനാല്‍ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ വൈകീട്ട് ആറുമണിക്ക് ശേഷം പിസിആര്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചില്ല.

നേരത്തെ, ടെസ്റ്റ് എടുത്തവര്‍ക്ക് ഫലം വന്നപ്പോള്‍ 48 മണിക്കൂര്‍ സമയപരിധി തന്നെ കഴിഞ്ഞിരുന്നു. റാപിഡ് ടെസ്റ്റ് സെന്ററില്‍ എത്തിയപ്പോല്‍ പരിശോധ കിറ്റ് തീര്‍ന്ന അവസ്ഥയും ഉണ്ടായി.

ഇതുമൂലം അധിക പണചെലവും സമയ നഷ്ടവും ഉണ്ടായതില്‍ ഖേദിക്കുകയാണ് പ്രവാസികള്‍.

പുതിയ ഗ്രീന്‍ ലിസ്റ്റ് പ്രകാരം യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ എത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന സന്തോഷ വാര്‍ത്തയുമായി വിമാനത്താവളത്തില്‍ എത്തിയവര്‍ക്കാണ് ദുരിതം നേരിടേണ്ടി വന്നത്.

 യാത്രക്കാര്‍ക്ക് യുഎഇയില്‍ എത്തിയ ശേഷമുള്ള പിസിആര്‍ ടെസ്റ്റ് റിസള്‍ട്ടും വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പുതുവത്സരാഘോഷത്തിനു ശേഷം നിരവധി പേര്‍ കോവിഡ് ടെസ്റ്റിന് എത്തിയതും പൊതുഅവധിയായതിനാല്‍ സ്റ്റാഫുകളുടെ എണ്ണത്തിലുണ്ടായ കുറവും മൂലമാണ് ടെസ്റ്റുകളുടെ ഫലം വൈകുന്നതിന് കാരണമെന്നറിയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.