India

വരുമാനത്തിലെ ഇടിവ്; രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലേക്ക്

 

വരുമാനത്തിലുണ്ടായ വലിയ ഇടിവു മൂലം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലേക്ക്. ഈ സാമ്പത്തിക വര്‍ഷത്തിലെ അദ്യ അഞ്ചുമാസത്തിനകം തന്നെ ധനകമ്മി 8.7 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

വരുമാനം 3.77 ലക്ഷം കോടി രൂപ. ചിലവ് 12.5 ലക്ഷം കോടി രൂപ. ഈ സാമ്പത്തിക വര്‍ഷത്തിലെ ആഗസ്റ്റ് മാസം വരെയുള്ള കണക്കാണിത്. വരവും ചിലവും തമ്മിലുള്ള അന്തരം ഒരോ മാസവും വര്‍ദ്ധിക്കുകയാണ്. ആദ്യ അഞ്ച് മാസത്തില്‍ പ്രതീക്ഷിച്ചിരുന്ന വരുമാനത്തിന്‍റെ 16 ശതമാനം മാത്രമേ കിട്ടിയിട്ടുള്ളൂ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്നു എന്നാണ് ഇവയെല്ലാം നല്‍കുന്ന സൂചന.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പണം കണ്ടെത്തേണ്ട അവസ്ഥയാണ്. സംസ്ഥാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ പോലും കഴിയുന്നില്ല.

മൂന്നര ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കേണ്ട ധനകമ്മി ഇപ്പോള്‍ ഏട്ടര ശതമാനത്തിനു മുകളിലാണ്. മൂന്നര ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കേണ്ട ധനകമ്മി ഇപ്പോള്‍ ഏട്ടര ശതമാനത്തിനു മുകളിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് പണം കണ്ടെത്താനുള്ള നീക്കവും ലക്ഷ്യം കണ്ടില്ല. പണം കണ്ടെത്താന്‍ എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.