കോഴിക്കോട്: പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ സാപ്ലിംഗ് ക്രിയേഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഐ ഡിസൈന്‍, സാസ് ആപ്ലികേഷന്‍ തുടങ്ങിയവയില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സാപ്ലിംഗ് ക്രിയേഷന്‍സ്.
സൈബര്‍പാര്‍ക്കിലെ സഹ്യ കെട്ടിടസമുച്ചയത്തിലെ 2500 ചതുരശ്ര അടി സ്ഥലത്താണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. ഐടി പാര്‍ക്ക്സ് കേരള സിഇഒ ശശി പിഎം കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി.
കമ്പനി പ്രമോട്ടര്‍മാരായ സിഇഒ ആനന്ദ് കൃഷ്ണന്‍ ഡയറക്ടര്‍ കെ പി ഉഷ, സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി, കാലിക്കറ്റ് ഫോറം ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രസിഡന്‍റ് ഹാരിസ് പി ടി, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ കെ വി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
വടക്കന്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഐടി സമുച്ചയമാണ് സൈബര്‍ പാര്‍ക്ക്. പരിസ്ഥിതി സൗഹൃദമായ 45 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി കെട്ടിട സമുച്ചയങ്ങളാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര കമ്പനികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ തക്ക വിധമുള്ള അടിസ്ഥാന സൗകര്യവുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.