Kuwait

‘വിദേശിയായാലും സ്വദേശിയായാലും ശരി’-സൈബറിടത്തില്‍ കുരുക്ക് മുറുക്കി കുവൈത്ത്

 

കുവൈറ്റ് സിറ്റി: ചിത്രങ്ങളിലൂടെയോ, വീഡിയോയിലൂടെയോ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ പിഴയടക്കം കര്‍ശന നടപടി പ്രഖ്യാപിച്ച് അഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് എത്തിക്‌സ് & സൈബര്‍ക്രൈം വകുപ്പ്. സ്വദേശികള്‍ക്കും, വിദേശികള്‍ക്കും ഒരുപോലെ ഇത് ബാധകമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പൊതു മര്യാദ ലംഘിക്കുന്നതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടു കടത്തുകയും തിരിച്ചു കുവൈറ്റിലേക്ക് എത്താനാകാത്ത വിധം അവരുടെ പേരുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.കുറ്റ കൃത്യത്തിന്റെ കാഠിന്യം വിലയിരുത്തിയാകും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.

സമൂഹ മാധ്യമങ്ങളില്‍ പൊതുമര്യാദ ലംഘിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച വ്യക്തികളെ മന്ത്രാലയം നിരീക്ഷിക്കുന്നതായും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്തിടെ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

ഇതേ കുറ്റകൃത്യം ചൂണ്ടിക്കാട്ടി ലെബനീസ് മാധ്യമ പ്രവര്‍ത്തകയെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാടുകടത്തിയിരുന്നു. പൊതു ധാര്‍മിക ലംഘിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് കുവൈറ്റ് സ്വദേശി നടപടി നേരിടുകയാണ്. സമൂഹ മാധ്യമങ്ങളില്‍ മോശം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ഇറാന്‍ സ്വദേശിയെ നാടുകടത്താനും തീരുമാനിച്ചിട്ടുണ്ട് അധികൃതര്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ പൊതുധാര്‍മികത ലംഘിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് കുവൈറ്റി ഫാഷനിസ്റ്റിനെയും ഭര്‍ത്താവിനെയും സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പൊതു ധാര്‍മിക ലംഘിക്കുന്നവര്‍ക്കെതിരെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് നിരീക്ഷണം തുടരുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.