തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിദിന്റെ വീട്ടില്‍ റെയ്ഡ്. ഫൈസലിദിന്റെ കയ്പമംഗലം മൂന്ന് പീടികയിലെ വീട്ടിലാണ് കസ്റ്റംസ് വിഭാഗം റെയ്ഡ് നടത്തുന്നത്. ഇന്ന് ഉച്ചയോട് കൂടിയാണ് കസ്റ്റംസ് ഫൈസലിദിന്റെ വീട്ടിലെത്തിയത്.
ഫൈസല്‍ ഒന്നരവര്‍ഷമായി ഈ വീട്ടില്‍ എത്തിയിട്ടില്ല. വീട് പൂട്ടി സീല്‍ വയ്ക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ബന്ധുക്കളുടെ പക്കലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് വീട് തുറക്കുകയായിരുന്നു. ഫൈസലിന്റെ ബന്ധുക്കളുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തും.
ഫൈസലിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചത് ഒന്നര മാസം മുന്‍പാണ്. നാടുമായി ഫൈസലിന് വലിയ ബന്ധങ്ങളൊന്നും ഇല്ലെന്നാണ് വിവരം. വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. രണ്ട് നില വീട് കസ്റ്റംസ് മുഴുവനായി പരിശോധിച്ചു. നേരത്തെ ഫൈസലിനെ നാട്ടിലെത്തിച്ച ശേഷം പരിശോധന നടത്താമെന്നായിരുന്നു തീരുമാനം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.