Kerala

പ്രൊട്ടക്ഷന്‍ പ്ലാനിലൂടെ കാര്‍ഡുകള്‍ക്ക് പരിരക്ഷ നല്‍കാം

കെ.അരവിന്ദ്

ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാത്തവരുടെ എണ്ണം ഇന്ന് തീര്‍ത്തും കുറവാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്‍ഡ് ഇടപാടുകള്‍ ഗണ്യമായാണ് വര്‍ധിച്ചത്. പ്ലാസ്റ്റിക് മണിക്ക് പ്രചാരം ഏറിയതോടെ ഷോപ്പിങ്ങിനോ അവധികാല ആഘോഷത്തിനോ പോകുമ്പോള്‍ പണം കൈവശം വയ്ക്കുന്നത് ഒഴിവാക്കാമെന്ന സൗകര്യമുണ്ട്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കീശ ചോരുന്നതിന് ഇട വരുത്തുമെന്നതിനാല്‍ പ്ലാസ്റ്റിക് മണി ഉപയോഗിച്ചുള്ള ഇടപാടുകളില്‍ ഉപഭോക്താക്കള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കാര്‍ഡ് ഉപയോഗം വര്‍ധിച്ചതോടെ ബാങ്കിങ് തട്ടിപ്പുകളുടെ എണ്ണവും കൂടി.

കാര്‍ഡുകള്‍ മോഷ്ടിക്കപ്പെടുകയോ തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നതില്‍ നിന്ന് പരിരക്ഷ ലഭ്യമാക്കുന്നതാണ് കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍. വിവിധ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളുമാണ് ഈ സേവനം നല്‍കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമല്ല പാന്‍കാര്‍ഡ് പോലുള്ള സുപ്രധാന രേഖകള്‍ക്കും ഇത്തരം പ്ലാനുകള്‍ പരിരക്ഷ നല്‍കുന്നുണ്ട്. കാര്‍ഡുകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നതിന് ഉപഭോക്താക്കള്‍ നിശ്ചിത തുക നല്‍കേണ്ടതുണ്ട്.

വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ വ്യത്യസ്ത കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. സേവനത്തിന്റെയും കാലയളവിന്റെയും അടിസ്ഥാനത്തില്‍ ഇത്തരം പ്ലാനുകള്‍ക്ക് നല്‍കേണ്ട ചാര്‍ജ് വ്യത്യസ്തമായിരിക്കും. നിലവില്‍ ബാങ്കുകള്‍ നല്‍കുന്ന പ്ലാനുകള്‍ക്ക് 900 രൂപ മുതല്‍ 2,100 രൂപ വരെയാണ് ഈടാക്കുന്നത്. മുന്‍നിര ബാങ്കുകളായ എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയവ വിവിധ തരത്തിലുള്ള പ്ലാനുകളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കാര്‍ഡ് കളഞ്ഞുപോവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് ഇത്തരം പ്ലാനുകള്‍ പരിരക്ഷ നല്‍കുന്നു. പിന്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകളില്‍ നിന്നും സ്‌കിമ്മിങ്, ഫിഷിങ്, കൗണ്ടര്‍ ഫീറ്റിങ് തുടങ്ങിയവയില്‍ നിന്നും പരിരക്ഷ ലഭ്യമാണ്.

കാര്‍ഡ് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ ഏത് സമയത്തും കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാം. പരാതി ലഭിച്ചയുടന്‍ ബാങ്ക് കാര്‍ഡ് ഇഷ്യു ചെയ്ത സ്ഥാപനവുമായി (വിസ, മാസ്റ്റര്‍കാര്‍ഡ്, റുപേ തുടങ്ങിയവ) ബന്ധപ്പെട്ട് കാര്‍ഡ് പ്രവര്‍ത്തനക്ഷമമല്ലാതാക്കാന്‍ ആവശ്യപ്പെടുന്നു. ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കുന്നവരാണെങ്കില്‍ ഇത്തരം സേവനം കൂടുതല്‍ ഉപയോഗപ്രദമായിരിക്കും. ഓരോ കാര്‍ഡും ബ്ലോക്ക് ചെയ്യുന്നതിന് ഓരോ ബാങ്കിനെയും വിളിച്ച് അറിയിക്കേണ്ട കാര്യമില്ല. പുതിയ കാര്‍ഡ് പ്രത്യേകിച്ച് എന്തെങ്കിലും ചാര്‍ജ് കൂടാതെ തന്നെ ഉപഭോക്താവിന് ലഭിക്കുന്നതാണ്.

ക്രെഡിറ്റ്, ഡെബിറ്റ്, എടിഎം കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ പരിരക്ഷ ലഭിക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയിലുണ്ട്. എന്നാല്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും അത്തരം പോളിസികള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നില്ല. പല കമ്പനികളും ബാങ്കുകള്‍ വഴിയാണ് അത്തരം പരിരക്ഷകള്‍ ലഭ്യമാക്കുന്നത്.

കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ യാത്രാവേളയില്‍ ഏറെ ഉപകാരപ്രദമാണ്. യാത്രയ്ക്കിടെ കാര്‍ഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍ യാത്ര തുടരുന്നതിനുള്ള സാമ്പത്തിക സഹായം ഇത്തരം പ്ലാനുകള്‍ വഴി ലഭ്യമാകും. കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ ആവിഷ്‌കരിച്ച ബാങ്കോ ഇന്‍ഷുറന്‍സ് കമ്പനിയോ നിങ്ങള്‍ക്കു വേണ്ടി യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യും. ഹോട്ടലുകളില്‍ താമസിക്കുന്നതിനുള്ള ചെലവും ബാങ്കോ ഇന്‍ഷുറന്‍സ് കമ്പനിയോ വഹിക്കും. ഇത്തരം കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനുകളുടെ കീഴില്‍ അധിക ചാര്‍ജുകളൊന്നും നല്‍കാതെ തന്നെ കുടുംബാംഗങ്ങള്‍ക്കും പരിരക്ഷ ഉറപ്പുവരുത്താം.

പാന്‍ കാര്‍ഡ് പോലുള്ള സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ടാലും ഇത്തരം പ്ലാനുകളുടെ പരിരക്ഷ ലഭ്യമാകും. പ്രത്യേക ചാര്‍ജുകളൊന്നും നല്‍കാതെ തന്നെ പുതിയ പാന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള സൗകര്യം ബാങ്ക് നല്‍കും. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഷെയര്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യാം.

മൊബൈല്‍ ഫോണ്‍ നഷ്ടമായാലും കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ വഴിയുള്ള സേവനം തേടാം. സിം ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ ബാങ്കോ ഇന്‍ഷുറന്‍സ് കമ്പനിയോ സ്വീകരിക്കുകയും പുതിയ സിം ലഭ്യമാക്കുകയും ചെയ്യും.

ബാങ്ക് വഴിയോ ഓണ്‍ലൈനായോ കാര്‍ഡ് പ്രൊട്ടക്ഷന്‍ മെമ്പര്‍ഷിപ്പെടുക്കാം. എല്ലാ ബാങ്കുകളുടെയും എത്ര കാര്‍ഡുകള്‍ക്കും ഇതുവഴി സംരക്ഷണമേര്‍പ്പെടുത്താം. മിക്ക കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനുകളുടെയും കാലയളവ് ഒരു വര്‍ഷമാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.