കെ.അരവിന്ദ്
ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഏതെങ്കിലും റെസ്റ്റോറന്റിലോ കടയിലോ ബില്ലടക്കുമ്പോള്‍ പണം അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആവുകയും എന്നാല്‍ അത് ഷോപ്പുടമയുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകാതെ പോവുകയും ചെയ്യുന്ന സ്ഥിതിവിശേഷം പലരും നേരിട്ടിട്ടുണ്ടാകും. പണം അ ക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യപ്പെട്ടതായി ബാങ്കില്‍ നിന്നുള്ള എസ്‌എംഎസ് ലഭിക്കുമെ ങ്കിലും പണം ലഭിക്കേണ്ടയാളുടെ അക്കൗണ്ടി ലേക്ക് അത് എത്താത്തതിനാല്‍ ഇടപാട് പൂര്‍ണമാകാതെ പോകും. ഇടപാട് പൂര്‍ണമാ ക്കാന്‍ വീണ്ടും കാര്‍ഡ് വഴി പണം നല്‍കേണ്ടി വരും.
ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റോ വിമാന ടിക്കറ്റോ ബുക്ക് ചെയ്യാന്‍ ശ്രമിച്ചാലും സമാന അനുഭവം ഉണ്ടാകുന്നത് അസാധാരണ മല്ല. `സെഷന്‍ ടൈംഡ് ഔട്ട്’ എന്ന് സ്‌ക്രീനില്‍ തെളിയുമെങ്കിലും പണം അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യപ്പെട്ടതായി പലപ്പോഴും അനുഭ വമുണ്ടാകാറുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യണമെ ങ്കില്‍ വീണ്ടും ബുക്കിംഗ് പ്രക്രിയ ആദ്യം മു തല്‍ തുടങ്ങി പൂര്‍ത്തിയാക്കേണ്ടി വരും.
സാധാരണ ഗതിയില്‍ ഇടപാട് പൂര്‍ണമാ കുന്നതിനു മുമ്പ് ഇത്തരത്തില്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യപ്പെട്ട പണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ ലഭിക്കാറുണ്ട്. എന്നാല്‍ പണം തിരികെ ലഭിക്കാതെ പോകു ന്ന സാഹചര്യങ്ങളില്‍ എന്തു ചെയ്യും?
പണം തിരികെ ലഭിക്കുന്നതിനായി ബാങ്കിന് അപേക്ഷ നല്‍കുകയാണ് ഇതിനുള്ള മാര്‍ ഗം. പണം നഷ്‌ടപ്പെട്ടതിനു ശേഷം തിരികെ ലഭിക്കുന്നതിന് അപേക്ഷ നല്‍കുന്നതിനുള്ള സമയ പരിധി വിവിധ ബാങ്കുകള്‍ക്ക് അനുസ രിച്ച് വ്യത്യസ്‌തമാണ്. 45 ദിവസം മുതല്‍ 120 ദിവസം വരെയാണ് വിവിധ ബാങ്കുകള്‍ സമയ പരിധി കല്‍പ്പിച്ചിരിക്കുന്നത്.
ഇതിനായി നിര്‍ദിഷ്‌ട ഫോറം പൂരിപ്പിച്ച് കാര്‍ഡ് അനുവദിച്ച ബാങ്കിന് നല്‍കേണ്ടതുണ്ട്. പണം തിരികെ ലഭിക്കുന്നതിനായി അപേക്ഷ നല്‍കുന്നതിനുള്ള കാരണം ഇതില്‍ വ്യക്തമാക്കിയിരിക്കണം. ഇതിനു ശേഷം കാര്‍ഡ് നല്‍കിയ ബാങ്ക് പണം ഡെപ്പോസിറ്റ് ചെയ്യപ്പെട്ട ബാങ്കിനെ സ മീപിച്ച് പരാതിയെ കുറിച്ച് അറിയിക്കും. പണം ഏത് അക്കൗണ്ടിലാണ് ഡെപ്പോസിറ്റ് ചെയ്യ പ്പെട്ടതെന്ന് അന്വേഷിച്ചതിനു ശേഷം (സേവ നം നല്‍കുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടി ലാണോ പേമെന്റ് ഗേറ്റ് വേ സ്ഥാപനത്തിന്റെ അക്കൗണ്ടിലാണോ പണം നിക്ഷേപിക്കപ്പട്ട തെന്ന് കണ്ടെത്തും) ഈ തുക തിരികെ പിടിച്ച് കാര്‍ഡ് ഉടമയുടെ ബാങ്കിലേക്ക് നല്‍കും.
മെര്‍ച്ചന്റിന് പണം തിരികെ നല്‍കാനുള്ള നിര്‍ദേശം സ്വീകരിക്കുകയോ താന്‍ സേവന മോ സാധനമോ നല്‍കിയിട്ടുണ്ടെന്ന് തെളിയി ക്കുകയോ ചെയ്യാം. മെര്‍ച്ചന്റ് സേവനമോ സാധനമോ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് മതിയായ തെളിവ് നല്‍കാന്‍ അവസരമുണ്ട്. മെര്‍ച്ചന്റ് നിശ്ചിത സമയ പരിധിക്കുള്ളില്‍ ബാങ്കിന് മറുപടി നല്‍കിയില്ലെങ്കില്‍ പണം അക്കൗണ്ടില്‍ നിന്ന് തിരികെ പിടിച്ച് കാര്‍ഡ് ഉടമയുടെ ബാങ്കിന് നല്‍കും.
മെര്‍ച്ചന്റ് തെളിവ് ഹാജരാക്കുകയാണെങ്കില്‍ ഉപഭോക്താവിന് തനിക്ക് സേവനമോ സാധനമോ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കാന്‍ കൂടുതല്‍ തെളിവ് നല്‍കാവുന്നതാണ്. ഈ സാഹചര്യത്തില്‍ മെര്‍ച്ചന്റ് തന്റെ വാദം ശരി വെക്കുന്ന കൂടുതല്‍ തെളിവുകള്‍ നല്‍കേണ്ടി വരും.
തര്‍ക്കം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പണ മടക്കുന്നതിനായി സേവനം നല്‍കുന്ന ദാതാവ് അന്വേഷണം നടത്തുകയും ഉപഭോക്താ വാണോ മെര്‍ച്ചന്റാണോ തട്ടിപ്പ് നടത്തുന്നതെ ന്ന് കണ്ടുപിടിച്ചതിനു ശേഷം തട്ടിപ്പ് നടത്തിയ വര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.