സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ചേരുന്ന യോഗത്തിൽ സർക്കാരിന്‍റെ നൂറ് ദിന കർമ്മപദ്ധതികളുടെ പ്രാദേശിക തല പ്രചാരണമാണ് മുഖ്യ അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റടക്കം പ്രധാന പ്രചാരണായുധമാക്കുകയാണ് സിപിഎം. പിഎസ്‍സി വിവാദങ്ങളിൽ പ്രതിരോധത്തിൽ നിൽക്കുമ്പോൾ ബദൽ പ്രചാരണങ്ങൾക്കും സിപിഎം രൂപം നൽകും.
സെക്രട്ടേറിയറ്റ് തീപിടിത്തം ലൈഫ് തുടർ വിവാദങ്ങൾ, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം തുടങ്ങിയവയും ചർച്ചയാകും. ബിനീഷ് കൊടിയേരിക്കെതിരെ പുതിയ ആരോപണങ്ങൾ കൂടി ശക്തമാകുമ്പോഴാണ് കോടിയേരിയുടെ നേതൃത്വത്തിൽ സിപിഎം നേതൃ യോഗം ചേരുന്നത്. പാർട്ടി അംഗം കൂടിയായ ബിനീഷ് മാധ്യമങ്ങളോട് വിശദീകരിച്ച് കഴിഞ്ഞെന്നും മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അന്വേഷണത്തിൽ പുറത്തു വരട്ടെ എന്നുമാണ് സിപിഎം നിലപാട്. വരാൻ പോകുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും ചർച്ചയായേക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.