Kerala

സിബിഐയെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ട: സിപിഎം

 

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. ഓര്‍ഡിനന്‍സ് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോള്‍ അതിന് തടയിടാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് നീക്കം നടത്തുന്നുവെന്ന ആരോപണം ആദ്യം ഉയര്‍ത്തുന്നത് ചെന്നിത്തലയാണ്. ഈ ആരോപണം തള്ളിയ മുഖ്യമന്ത്രി അത്തരം യാതൊരു നീക്കവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരായ ഐ ഫോണ്‍ വിവാദത്തില്‍ കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം. പ്രതിപക്ഷ നേതാവിനെതിരെ ഉയര്‍ന്നിരിക്കുന്നത് വ്യക്തിപരമായ ആരോപണമായതിനാല്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിക്കുന്നതില്‍ കൃത്യമായ കരുതല്‍ പാലിക്കുമെന്നും എന്നാല്‍ സൈബര്‍ ഇടങ്ങളിലെ ഇടത് അനുകൂലികളുടെ പ്രചരണത്തില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ തീരുമാനമായി.

ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുളളവര്‍ ഐ ഫോണ്‍ വിവാദമുയര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ചെന്നിത്തലയെ കടന്നാക്രമിച്ചിരുന്നു. ഇതിനിടയിലാണ്  കരുതലോടെ മാത്രം വിഷയത്തില്‍ പ്രതികരിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് സിപിഎം നേതൃത്വം എത്തിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.