Kerala

പിടി തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍

 

അഞ്ചുമന ഭൂമി കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം. എംഎല്‍എയുടെ ഇടപെടല്‍ ക്രിമിനല്‍ കുറ്റമാണെന്നും എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ വാർത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സ്ഥലമുടമയും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പെടെ പണമിടപാട് ചെക്ക് വ‍ഴി നടത്തണമെന്ന് അവശ്യപ്പെട്ടിട്ടും എംഎല്‍എ ഇടപെട്ടാണ് തുക കാശായി കൈമാറും എന്ന തീരുമാനത്തിലെത്തുന്നത്. ഒരു കോടി 3 ലക്ഷത്തിന്റെ ഇടപാട്‌ എംഎൽഎ ഇടപെട്ട്‌ 80 ലക്ഷമാക്കി കുറച്ചു. നിയമവിരുദ്ധ ഇടപാടാണ്‌ എംഎൽഎ നടത്തിയത്‌.

ഭീമമായ തുക പണമായി എവിടെനിന്ന് വന്നു എന്നത്‌ അന്വേഷിക്കേണ്ടതാണ്‌. കള്ളപ്പണസംഘവുമായി എംഎൽഎയ്ക്കുള്ള ബന്ധം എന്താണ്? ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? ഇടനിലക്കാരനാണോ? മുമ്പ്‌ ഇതുപോലെയുള്ള കള്ളപ്പണം ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ് തുടങ്ങിയവ അന്വേഷിക്കേണ്ടതാണ്‌.സാമ്പത്തിക കുറ്റകൃത്യം കൺമുന്നിൽ നടക്കുന്നു എന്നറിഞ്ഞിട്ടും പൊലീസിനെയോ ആദായനികുതിവകുപ്പിനെയോ അറിയിച്ചില്ല. യഥാർഥത്തിൽ എംഎൽഎയുടെ സുഹൃത്തായ പണക്കാരനുമായുള്ള ഒത്തുകളി ആയിരുന്നു വസ്‌തു ഇടപാട്‌. നിയമവിരുദ്ധമായ ഇടപാടുവഴി ഒമ്പതുലക്ഷത്തോളം രൂപ രജിസ്‌ട്രേഷൻവകുപ്പിനും നഷ്‌ടമുണ്ട്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.