Kerala

കാര്‍ക്കശ്യത്തിന്റെ ആള്‍രൂപം, അവസാന ശ്വാസം വരെ പാര്‍ട്ടിക്കുവേണ്ടിയുള്ള ജീവിതം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ കുഴഞ്ഞു വീണ എംസി ജോസഫൈന്‍, അവസാന ശ്വാസം വരെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹിളാനേതാവാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസം വേദിയെ ദുഖസാന്ദ്രമാക്കി ജോസഫൈന്റെ വിയോഗ വാര്‍ത്തയാണ് അണികളേയും നേതാക്കളേയും തേടിയെത്തിയത്.

 

സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവായിരുന്നു എംസി ജോസഫൈന്‍. പാര്‍ട്ടി നിലപാടിനൊപ്പം എന്നും നിലകൊള്ളുകയും കാര്‍ക്കശ്യത്തിന്റെ ആള്‍രൂപവുമായിരുന്നു.

അച്ചടക്കത്തിന്റെ കാര്യത്തിലും ജോസഫൈന്‍ പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും മാതൃകയുമായിരുന്നു.

ടെലിവിഷന്‍ ലൈവ് ഇന്‍ പ്രോഗ്രാമിനിടെ പരാതി പറയാന്‍ വിളിച്ച സ്ത്രിയോട് അനുഭവിച്ചോ എന്ന് പറഞ്ഞത് വിവാദമായിരുന്നു. പരാതിക്കാരിയെ പരിഹസിച്ചത് മോശം പെരുമാറ്റമായി കണക്കിലെടുത്ത് പാര്‍ട്ടി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുറുമുറുപ്പില്ലാതെ അച്ചടക്കത്തോടെ അനുസരിച്ച ജോസഫൈന്‍ പിന്നീട് പാര്‍ട്ടി വേദികളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.

പരുക്കനായ പെരുമാറ്റത്തിന്റെ ഭാഗമായാണ് പരാതിക്കാരിയോട് ഭര്‍തൃപീഢനത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ല എന്ന മറുപടിക്ക് എങ്കില്‍ അനുഭവിച്ചോ എന്ന് ഉത്തരം പറഞ്ഞത്.

എന്നാല്‍, ഈ വീഡിയോ വൈറലാകുകയും വിവാദമാകുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി ജോസഫൈനോട് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പദവി ഒഴിയാന്‍ ആവശ്യപ്പെട്ടത്.

തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച ശേഷം ഇക്കാര്യത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാന്‍ അവര്‍ തുനിഞ്ഞില്ല.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം കണ്ണൂരില്‍ എത്തുകയും പാര്‍ട്ടി വേദികളില്‍ നിറ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനിടെ ശനിയാഴ്ച വൈകീട്ട് ജോസഫൈന്‍ കുഴഞ്ഞു വീഴുകയായിരുന്നു,

ഉടനെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജോസഫൈനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ തുടരുകയായിരുന്ന ജോസഫൈന് ഞായറാഴ്ച ഹൃദയാഘാതം ഉണ്ടാകുകയും മരണമടയുകയുമായിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കാനിരിക്കെയാണ് സമ്മേളന വേദിയെ സങ്കടത്തിലാഴ്ത്തി തങ്ങളുടെ പ്രിയ നേതാവിന്റെ വിയോഗ വാര്‍ത്ത എത്തിയത്.

മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും വാര്‍ത്ത കേട്ട് എകെജി ആശുപത്രിയിലെത്തി. ജോസഫൈന്റെ ഭൗതിക ദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.