Kerala

ഗര്‍ഭിണിയായ പശുവിനെ കയര്‍മുറുക്കി കൊന്ന സംഭവം; പ്രതിഷേധിച്ച് നാട്ടുകാര്‍

 

ഇടമുറി റബര്‍ ബോര്‍ഡ് ഓഫീസിലേക്ക് നാട്ടുകാരുടെ പ്രതിഷേധം. റബര്‍ ബോര്‍ഡ് ഭൂമിയില്‍ കയറിയ ഗര്‍ഭിണിയായ പശുവിനെ റബര്‍ ബോര്‍ഡ് ജീവനക്കാരന്‍ മരത്തില്‍ കയര്‍മുറുക്കി കൊന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് പ്രതിഷേധം. നാട്ടുകാര്‍ പൊലീസ് വലയം ഭേദിച്ച് ഗേറ്റിനുള്ളിലേക്ക് തള്ളിക്കയറി.

വളര്‍ത്തു പശുവുമായാണ് പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെയുള്ള നാട്ടുകാരും പഞ്ചായത്തംഗങ്ങളും ഇടമുറി റബര്‍ ബോര്‍ഡ് ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയത്. റബര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ഗേറ്റിനുള്ളിലേക്ക് തള്ളിക്കയറി.

പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളെ റബര്‍ബോര്‍ഡ് ജീവനക്കാര്‍ ഉപദ്രവിക്കുന്നത് പതിവാണെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പത്തനംതിട്ട റാന്നി പൊന്നമ്പാറ കിഴക്കേചരുവില്‍ സുന്ദരേശന്റെ എട്ട് മാസം ഗര്‍ഭിണിയായ പശുവിനെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരണപ്പെട്ട നിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നീളുകയാണെന്ന ആരോപണവും ഇവര്‍ക്കുണ്ട്. മണിക്കൂറുകളോളം ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ച ശേഷമാണ് ഇവര്‍ പിരിഞ്ഞു പോയത്.

 

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 week ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.