കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് 2020 ഡിംബറോടെ വിതരണം ചെയ്യാനായേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല പറഞ്ഞു. കൊവിഷീല്‍ഡിന്റെ യുകെയിലെ ട്രയല്‍ ഡേറ്റകളുടെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
യുകെയില്‍ നിന്നുളള ഡേറ്റകള്‍ പോസിറ്റീവാണെങ്കില്‍ വാക്‌സിന് അടിയന്തര അംഗീകാരം ലഭിക്കുന്നതിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിക്കും. ആവശ്യമെങ്കില്‍ വാക്‌സിന് അടിയന്തര അംഗീകാരം നല്‍കാന്‍ സാധ്യതയുളളതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഓക്‌സ്ഫഡ് സര്‍വകലാശാല-ആസ്ട്രസെനകയുടെ കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട ട്രയലാണ് യുകെയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും 1600 പേര്‍ കോവിഷീല്‍ഡിന്റെ അവസാനഘട്ട ട്രയലുകളിലാണ്.
ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ചെറുപ്പക്കാരിലും പ്രായമായവരിലും രോഗപ്രതിരോധശേഷി ഉണ്ടാക്കുന്നതായുളള ബ്രീട്ടീഷ് മരുന്നുനിര്‍മാതാക്കളായ ആസ്ട്രസെനക്കയുടെ പ്രഖ്യാപനം ചൊവ്വാഴ്ച ട്വിറ്ററിലൂടെ പൂനാവാല പങ്കുവെച്ചിരുന്നു. പ്രാഥമിക സന്തോഷവാര്‍ത്തയെന്ന വിശേഷണത്തോടെയാണ് പൂനാവാല ഇക്കാര്യം പങ്കുവെച്ചത്.
‘പ്രായമായവര്‍ക്കും, ദുര്‍ബലരായവര്‍ക്കും ഈ വാക്‌സിന്‍ പ്രയോജനപ്പെടുമോ എന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. അവര്‍ക്കായിതാ ഒരു പ്രാഥമിക സന്തോഷവാര്‍ത്ത’ എന്നുകുറിച്ചുകൊണ്ടാണ് കോവിഷീല്‍ഡ് പ്രായമായവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഫലപ്രദമാണെന്ന ആസ്ട്രസെനക്കയുടെ പ്രഖ്യാപനം അദ്ദേഹം പങ്കുവെച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.