കോഴിക്കോട്: തൂണേരിയില്‍ ഇന്ന് 43 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തൂണേരി പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം 53 പേര്‍ക്ക് ആന്‍റീജന്‍ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് രണ്ടു ദിവസംകൊണ്ട് 96 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
മൂന്ന് ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം പടര്‍ന്നത്. അന്‍പതിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ തൂണേരി മേഖല ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ആയേക്കും. മലപ്പുറത്തെ പൊന്നാനിയും തിരുവനന്തപുരത്തെ പൂന്തുറയും നിലവില്‍ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. കോഴിക്കോട് ജില്ലയിലെ പല പ്രദേശങ്ങളിലും സമ്പര്‍ക്ക രോഗികള്‍ കൂടുന്നതും പലരുടേയും രോഗ ഉറവിടം മനസിലാകാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അതേസമയം കോഴിക്കോട് എല്ലാ ഞായറാഴ്ച്ചകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ ഞായറാഴിച്ചകളിലും ജില്ല മുഴുവനായും അടച്ചിടും. കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നിരോധിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.