ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വാക്‌സിന്റെ കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലാണ് വാക്സിന്‍ കുത്തിവെപ്പില്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രത്തിന്റെ കണക്ക് സൂചിപ്പിക്കുന്നു. 25 ശതമാനത്തില്‍ താഴെയാണ് കേരളത്തില്‍ വാക്‌സില്‍ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം.
അതേസമയം വാക്സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നതെന്ന് കേരളം പ്രതികരിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് വാക്‌സിന്‍ കുത്തിവെപ്പില്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയത്. ഇവര്‍ക്ക് പുറമെ പഞ്ചാബും ചത്തീസ്ഗഡും കുറവ് കുത്തിവെപ്പെടുത്ത സംസ്ഥാനങ്ങളില്‍ പെടുന്നു. വാക്‌സിനേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്രം അതൃപ്തി രേഖപ്പെടുത്തിയത്. നാല് സംസ്ഥാനങ്ങളോടും വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച കണ്ടിരുന്ന വാക്സിന്‍ കുത്തിവെപ്പ് മുന്നേറ്റം പലയിടത്തും ഇപ്പോള്‍ കാണുന്നില്ല. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 50 പേരില്‍ താഴെ മാത്രം പേരാണ് കഴിഞ്ഞ ദിവസം കുത്തിവെപ്പെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ പ്രകാരം ഒരു ദിവസം 100 പേര്‍ കുത്തിവെപ്പ് സ്വീകരിക്കേണ്ടതുണ്ട്. മികച്ച രീതിയില്‍ കുത്തിവെപ്പ് സ്വീകരിച്ച കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയും റിവ്യൂ മീറ്റില്‍ കേന്ദ്രം പരാമര്‍ശിച്ചു. 70 ശതമാനമാണ ്ഈ സംസ്ഥാനങ്ങളിലെ കുത്തിവെപ്പ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.