Web Desk
തിരുവനന്തപുരം: കോവിഡ് വാര്‍ഡുകളിലെ രോഗികള്‍ക്ക് ഇനി മുതല്‍ സംഗീതമാസ്വദിച്ചും പുസ്തകം വായിച്ചും ചികിത്സയില്‍ കഴിയാം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പുതിയ വാര്‍ഡുകളിലെ സംവിധാനങ്ങളാണ് രോഗികളില്‍ ഗൃഹാതുരത്വമേകുന്ന തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഐസൊലേഷനില്‍ കഴിയുന്ന രോഗികളില്‍ ചിലര്‍ക്ക് മാനസികസമ്മര്‍ദമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആശുപത്രി അധികൃതരെ വേറിട്ടൊരു വാര്‍ഡെന്ന തീരുമാനത്തിലെത്തിച്ചത്.
ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജയുടെ പിന്തുണ കൂടി ലഭിച്ചതോടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറാ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബിജോണ്‍, ഡോ സുനില്‍കുമാര്‍, ആര്‍ എം ഒ ഡോ മോഹന്‍ റോയ് തുടങ്ങിയവര്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 50 കിടക്കകള്‍ വീതമുള്ള മൂന്നുവാര്‍ഡുകളെ തികച്ചും രോഗീസൗഹൃദത്തിന്റെ പ്രതീകങ്ങളായി മാറ്റി. ഓരോ വാര്‍ഡിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എഫ് എം ചാനല്‍ ഉള്‍പ്പെടെയുള്ള മ്യൂസിക് സംവിധാനങ്ങള്‍, മൈക്ക്, പുസ്തകവായന താത്പര്യമുള്ളവര്‍ക്കായി ലൈബ്രറി എന്നിവയ്‌ക്കൊപ്പം വാര്‍ഡുകള്‍ പെയ ചെയ്ത് നവീകരിക്കുകയും പുതിയ കിടക്കകള്‍, യൂറോപ്യന്‍ ക്ലോസെറ്റ് എന്നിവ സ്ഥാപിക്കുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ സമ്പര്‍ക്കമൊഴിവാക്കാനായി കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കെ എച്ച് ആര്‍ ഡബ്‌ളിയുഎസിലെ പേവാര്‍ഡുകളിലാണ് ഐസൊലേഷന്‍ മുറികള്‍ തയ്യാറാക്കിയിരുന്നത്. 14, ആറ്, അഞ്ച് വാര്‍ഡുകളാണ് ഇപ്പോള്‍ നവീകരിച്ചിരിക്കുന്നത്. പുതിയ രോഗികള്‍ എത്തുന്ന മുറയ്ക്ക് അഞ്ചുവാര്‍ഡുകള്‍ കൂടി ഇത്തരം സൗകര്യങ്ങളോടെ നവീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.