വാഷിങ്ടണ്‍ ഡിസി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ ആറ് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 6,09,618 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ലോകത്ത് ആകെ 52,432,183 പേരാണ് കോവിഡ് ബാധിതരായത്. 36,675,532 പേര്‍ കോവിഡില്‍ നിന്ന് മുക്തിനേടിയപ്പോള്‍ ആകെ മരണസംഖ്യ 1,289,529 ആയി. നിലവില്‍ 14,467,122 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം കോവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്കയില്‍ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരാഴ്ചയിലേറെയായി അമേരിക്കയിലെ പ്രതിദന കോവിഡ് കണക്ക് ഒരുലക്ഷത്തിലധികമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 140,985 പേര്‍ക്കാണ് വൈറസ് ബാധ ഏറ്റത്. ഈ സാഹചര്യം തുടര്‍ന്നാല്‍ വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ ആശുപത്രികള്‍ നിറയുമെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ നല്‍കുന്ന മുന്നിറിയിപ്പ്.
അമേരിക്കയില്‍ ആകെ 10,708,630 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 6,648,679 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 247,397 പേരാണ് കോവിഡിന് കീഴടങ്ങിയത്. നിലവില്‍ 3,812,554 പേരാണ് ചികിത്സയില്‍ ഉള്ളത്. ടെക്‌സസ്, കലിഫോര്‍ണിയ, ഫ്‌ളോറിഡ, ന്യൂയോര്‍ക്, ഇല്ലിനോയിസ്, ജോര്‍ജിയ, നോര്‍ത്ത് കരോലിന, ടെന്നിസി, വിസ്‌കോസിന്‍, ന്യൂജഴ്‌സി എന്നീ സംസ്ഥാനങ്ങളാണ് അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.