India

രാജ്യത്ത് 24 മണിക്കൂറില്‍ 57,117 പേര്‍ക്ക് കോവിഡ്; മരണം 764

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 57,117 പേര്‍ക്ക്. ഇന്നലെ മാത്രം 764 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 16.95 ലക്ഷമായി. 36,511 പേരാണ് ഇതുവരെ മരിച്ചത്. 10.94 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 5.65 ലക്ഷം ആളുകളാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 5.25 ലക്ഷം സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 1.93 കോടി പേരുടെ സാംപിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ അറിയിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. അമേരിക്കയാണ് പ്രതിദിന രോഗബാധിതരിലും ആകെ രോഗികളുടെ എണ്ണത്തിലും ലോകത്ത് ഒന്നാമതുളളത്.

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ് നിലവില്‍.മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നത്. ആന്ധ്രാപ്രദേശില്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം 10,000 കടന്നതോടെ സംസ്ഥാനത്തെ രോ​ഗബാധിതരുടെ എണ്ണം 1.40 ലക്ഷമായി. ഇന്നലെ മാത്രം 10,376 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 10,167 പേര്‍ക്കും ബുധനാഴ്ച 10,093 പേര്‍ക്കും ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെളളിയാഴ്ചയും രോ​ഗികളുടെ എണ്ണം 10,000 കടന്നതോടെ 30,636 പുതിയ രോഗികളാണ് മൂന്ന് ദിവസത്തിനിടെ ആന്ധ്രയില്‍ ഉണ്ടായത്. ഇതുവരെ 1,349 പേരാണ് ആന്ധ്രയില്‍ മരിച്ചത്. മഹാരാഷ്ട്രയ്ക്കുശേഷം പുതിയ രോഗികളുടെ എണ്ണം പ്രതിദിനം 10,000 കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

മഹാരാഷ്ട്രയില്‍ ഇന്നലെ 10,320 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോ​ഗികളുടെ എണ്ണം 4.22 ലക്ഷമായി. ഇതുവരെ 14,994 പേരാണ് മരിച്ചത്. 2.56 ലക്ഷം പേര്‍ രോ​ഗമുക്തി നേടി. 60.68 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മുംബൈയില്‍ ഇന്നലെ 1,100 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മുംബൈയിലെ രോ​ഗബാധിതരുടെ എണ്ണം 1.14 ലക്ഷമായി. ധാരാവിയില്‍ അഞ്ചുപേര്‍ക്ക് മാത്രമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 77 ആക്ടീവ് കേസുകള്‍ മാത്രമാണ് നിലവില്‍ ധാരാവിയിലുള്ളത്.

തമിഴ്‌നാട്ടില്‍ ഇന്നലെ 5,881 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു. 97 പേര്‍ മരിച്ചു. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 2.45 ലക്ഷമായി. 3,935 പേര്‍ ഇതുവരെ മരിച്ചു. 1.83 ലക്ഷം ജനങ്ങള്‍ രോ​ഗമുക്തി നേടി. കര്‍ണാടകത്തില്‍ ഇന്നലെ 5,483 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 84 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോ​ഗികളുടെ എണ്ണം 1.24 ലക്ഷമായി. ആകെ മരണം 2,314. ഇതുവരെ 49,788 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 72,005 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.