India

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 54,366 പേര്‍ക്ക് കോവിഡ്; ആകെ മരണം1.17 ലക്ഷം മരണം

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 54,366 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 690 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 77.61 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ചു ഇതുവരെ 1,17,306 പേരാണ് മരിച്ചത്. നിലവില്‍ 6.95 ലക്ഷം സജീവ കേസുകളാണുള്ളത്. 69.48 ലക്ഷം പേര്‍ രോഗവിമുക്തി നേടി. കഴിഞ്ഞ ദിവസം 14.42 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതായും മൊത്തം 10.01 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ 1,50,510 സജീവ കേസുകളാണുള്ളത്. 14.31 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 42831 പേരാണ് മരിച്ചത്. കര്‍ണാടകത്തില്‍ 92946 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 6.84 ലക്ഷം പേരാണ് രോഗവിമുക്തരായത്. 10770 പേര്‍ മരിച്ചു. ആന്ധ്ര പ്രദേശില്‍ 32257, കേരളത്തില്‍ 93393, തമിഴ്നാട്ടില്‍ 34198, ബംഗാളില്‍ 36064 എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം. ആന്ധ്ര പ്രദേശില്‍ 6524 പേരും ഡല്‍ഹിയില്‍ 6163 പേരും തമിഴ്നാട്ടില്‍ 10825 പേരും ഉത്തര്‍ പ്രദേശില്‍ 6790 പേരും ബംഗാളില്‍ 6308 പേരും മരിച്ചു.

ലോകമെമ്പാടും 4.19 കോടി ആളുകള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 11.42 ലക്ഷം പേര്‍ മരിച്ചു. 3.11 കോടി പേരാണ് ഇതുവരെ രോഗവിമുക്തരായത്. അമേരിക്കയില്‍ 86.61 ലക്ഷം പേര്‍ക്കും ബ്രസീലില്‍ 53.32 ലക്ഷം പേര്‍ക്കും റഷ്യയില്‍ 14.63 ലക്ഷം പേര്‍ക്കും രോഗം പിടിപെട്ടു. കൊവിഡ് ബാധിച്ചു അമേരിക്കയില്‍ 2,28,381 പേരും ബ്രസീലില്‍ 1,55,962 പേരും മെക്സിക്കോയില്‍ 87,894 പേരും യുകെയില്‍ 44,347 പേരും മരിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.