News

രാജ്യത്ത് കോവിഡ് പരിശോധനകളില്‍ വന്‍ വര്‍ധന; ആകെ പരിശോധനകള്‍ 15 കോടി പിന്നിട്ടു

 

ഡല്‍ഹി: കോവിഡ് പോരാട്ടത്തില്‍ രാജ്യത്തിന് ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം 15 കോടി കടന്നു. 9,22,959 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തില്‍ ഒരു കോടി പരിശോധനകള്‍ നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം15,07,59,726 ആയി. കഴിഞ്ഞ 11 ദിവസമായി തുടര്‍ച്ചയായി 40,000 ല്‍താഴെ മാത്രം പുതിയ രോഗികള്‍. കഴിഞ്ഞ അഞ്ച് ദിവസമായി അഞ്ഞൂറില്‍ താഴെയാണ് പ്രതിദിന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമഗ്രവും വിപുലവുമായ പരിശോധനാ സംവിധാനം ആണ് രാജ്യത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നത്. കഴിഞ്ഞ 11 ദിവസമായി തുടര്‍ച്ചയായി പുതിയ കേസുകളുടെ എണ്ണം നാല്‍പതിനായിരത്തില്‍ താഴെയാണ് എന്ന മറ്റൊരു നിര്‍ണായക നേട്ടവും ഇന്ത്യ കരസ്ഥമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 31,521 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതേ കാലയളവില്‍ 37,725 പേര്‍ രോഗ മുക്തരാവുകയും ചെയ്തു. ഇതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3,72,293 ആയി. ഇത് ആകെ കോവിഡ് രോഗികളുടെ 3.81 ശതമാനം മാത്രമാണ്.

രോഗമുക്തി നിരക്ക് 94.74 ശതമാനമായി വര്‍ധിച്ചു. ആകെ രോഗമുക്തര്‍ 92,53,306 ആണ്. രോഗമുക്തി നേടിയവരുടെയും ചികിത്സയില്‍ ഉള്ളവരുടെയും എണ്ണം തമ്മിലുള്ള അന്തരം8,881,013 ആയി. പുതുതായി രോഗമുക്തരായവരുടെ 77.30 % പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. കേരളത്തില്‍ 4647 പേരും ഡല്‍ഹിയില്‍ 4177 പേരും മഹാരാഷ്ട്രയില്‍ 5,051 പേരും രോഗമുക്തരായി.

പുതിയ രോഗബാധിതരുടെ 74.65% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍- 4981 പേര്‍. കേരളത്തില്‍ 4875 പേര്‍ക്കും പശ്ചിമബംഗാളില്‍ 2956 പേര്‍ക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 412 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 77.67% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 18.2 ശതമാനവും മഹാരാഷ്ട്രയിലാണ്-75 പേര്‍.ഡല്‍ഹിയില്‍ 50പേരും മരിച്ചു.കഴിഞ്ഞ 5 ദിവസമായി പ്രതിദിന മരണസംഖ്യ അഞ്ഞൂറില്‍ താഴെയാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.