UAE

വിവിധ മേഖലകളിലെ ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ്‌ നിർബന്ധമാക്കി യുഎഇ

 

ദുബായ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിശ്ചിത ഇടവേളകളിലുളള കോവിഡ് ടെസ്റ്റ് വിവിധ മേഖലകളിലെ ജീവനക്കാർക്ക് നിർബന്ധമാക്കി യുഎഇ. ഫെഡറല്‍ അതോറിറ്റി ഫോർ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് എല്ലാ മന്ത്രാലയ – ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരും സ്വന്തം ചെലവില്‍ ഓരോ ഏഴ് ദിവസം കൂടുമ്പോഴും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ജനുവരി 24 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. വാക്സിനെടുത്തവർക്ക് ഇതില്‍ ഇളവുണ്ട്.

വാക്സിനെടുക്കാനുളള ആരോഗ്യബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. അങ്ങനെയുളളവരുടെ പിസിആർ ടെസ്റ്റിന്റെ ചെലവ് വഹിക്കേണ്ടത് തൊഴിലുടമയാണ്. ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുമായി വ്യവസ്ഥയുളള പുറം ജോലിക്കാരും പൊതു സേവനം നടത്തുന്നവരും ജീവനക്കാ‍ർക്ക് ഏഴ് ദിവസം കൂടുമ്പോള്‍ പിസിആർ ടെസ്റ്റ് നടത്തണം. മുഴുവന്‍ സമയമെന്ന രീതിയില്‍ സ‍ർക്കാർ ഓഫീസുകളില്‍ ജോലി ചെയ്യുന്നവർക്കാണ് ഇത് നിർബന്ധമുളളത്. സർക്കാർ ഓഫീസുകളില്‍ വിവിധ കൂടി കാഴ്ചകള്‍ക്കും മറ്റുമായി പോകുന്നവരും കണ്‍സള്‍ട്ടന്റ് സേവനം നടത്തുന്നവരും വിദഗ്ധരും നെഗറ്റീവ് പിസിആർ ടെസ്റ്റ് റിസല്‍റ്റ് ഹാജരാക്കണം. കൂടി കാഴ്ചയ്ക്ക് മൂന്ന് ദിവസത്തിനുളളിലുളള നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റാണ് വേണ്ടത്.

അബുദാബിയില്‍ രോഗിയെ സന്ദർശിക്കാനായി എത്തുന്നവർക്ക് നെഗറ്റീവ് പിസിആർ ടെസ്റ്റ് റിസല്‍റ്റ് വേണം. സന്ദ‍ർശനത്തിന്റെ 24 മണിക്കൂറിനുളളിലെ ടെസ്റ്റ് റിസല്‍റ്റാണ് അഭികാമ്യം. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് കടക്കണമെങ്കില്‍ 48 മണിക്കൂറിനുളളിലെ പിസിആർ അല്ലെങ്കില്‍ ഡിപിഐ ടെസ്റ്റ് നെഗറ്റീവ് റിസല്‍റ്റ് വേണം. എമിറേറ്റില്‍ പ്രവേശിച്ച് നാലാം ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റ് എടുക്കുകയും വേണം. ഷാ‍ർജയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർ ഓരോ 14 ദിവസം കൂടുമ്പോഴും പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവാണെന്ന് ഉറപ്പിക്കണം. വാക്സിന്റെ രണ്ട് ഡോസ് എടുത്തവർക്ക് മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഇളവുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.