Breaking News

രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന; കോവിഡ് ടെസ്റ്റുകളിലും വന്‍കുതിപ്പ്

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തിയില്‍ വലിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിച്ചത് 74,894 പേരാണ്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 33,98,844 ആയി. രോഗമുക്തി നിരക്ക് 77.77 ശതമാനമാണ്. രോഗമുക്തരുടെ എണ്ണം 2020 ജൂലൈ മൂന്നാം വാരത്തില്‍ 1,53,118 ആയിരുന്നത് 2020 സെപ്റ്റംബര്‍ ആദ്യവാരമായപ്പോഴേയ്ക്കും 4,84,068 ആയി ഉയര്‍ന്നു.

ഏറ്റവുമധികം രോഗമുക്തരെന്ന നേട്ടം രേഖപ്പെടുത്തിയ ദിവസം ഇന്ത്യയില്‍ കോവിഡ് ടെസ്റ്റുകളിലും വന്‍കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11.5 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിദിന പരിശോധന ഏറ്റവും കൂടിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിദിന പരിശോധന ശേഷി ഇതിനകം 11 ലക്ഷം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,54,549 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്.ഇതോടെ ആകെ ടെസ്റ്റുകള്‍ 5.18 കോടി (5,18,04,677) മറികടന്നു.

സമയബന്ധിതമായ രോഗനിര്‍ണയവും ഫലപ്രദമായ ചികിത്സയും രാജ്യത്തെ മരണനിരക്ക് കുറച്ചു. നിലവില്‍ 1.69% ആണ് മരണനിരക്ക്.

2020 ജനുവരിയില്‍ രാജ്യത്ത് പുണെയിലെ ടെസ്റ്റിംഗ് ലാബ് മാത്രമാണുണ്ടായിരുന്നത്. ഇന്ന് അത് സര്‍ക്കാര്‍ മേഖലയിലെ 1040 ഉം സ്വകാര്യ മേഖലയിലെ 638 ഉം ഉള്‍പ്പെടെ 1678 ലാബുകള്‍ ആയി വര്‍ധിച്ചു.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 854 (സര്‍ക്കാര്‍: 469 + സ്വകാര്യമേഖല: 385)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 703 (സര്‍ക്കാര്‍: 537 + സ്വകാര്യമേഖല: 166)
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 121 (സര്‍ക്കാര്‍: 34 + സ്വകാര്യമേഖല: 87)

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,706 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 20,000 ത്തിലേറെപ്പേരാണ് രോഗബാധിതരായത്. പുതിയ കേസുകളില്‍ 60 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് 5 സംസ്ഥാനങ്ങളിലാണ്.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8,97,394 ആണ്. മഹാരാഷ്ട്രയാണ് മുന്നില്‍ (2,40,000 പേര്‍). കര്‍ണാടകത്തിലും ആന്ധ്രപ്രദേശിലും 96,000-ത്തിലധികം രോഗികള്‍ വീതമുണ്ട്. മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് നിലവില്‍ ചികിത്സയിലുള്ളവരുടെ 61 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 1,115 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 380 പേരും കര്‍ണാടകത്തില്‍ 146 പേരും തമിഴ്നാട്ടില്‍ 87 പേരും മരിച്ചു.

 

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.