രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ ന്യൂസിലാന്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. രാജ്യത്ത് തിങ്കളാഴ്ച പുതിയ കോവിഡ് കേസുകളൊന്നും തന്നെ റിപോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ പ്രഖ്യാപിച്ചത്. കുറഞ്ഞത് 16 ദിവസമെങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരും.
അതേസമയം, കോവിഡ് വ്യാപനമുണ്ടായിരുന്ന വലിയ നഗരമായ ഓക്ക്‌ലാന്‍ഡില്‍ നിയന്ത്രണങ്ങള്‍ തുടരും. ഇവിടെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ലെവല്‍ 2 അലര്‍ട്ടിലേക്ക് ഓക്ക്‌ലാന്‍ഡ് നീങ്ങും. ഓക്ക്ലാന്‍ഡില്‍ ആളുകള്‍ ഒത്തുചേരുന്നവരുടെ എണ്ണം പരമാവധി 10ല്‍നിന്ന് 100 ആക്കി വര്‍ധിപ്പിക്കും. ഓക്ക്‌ലാന്‍ഡിലെ നിയന്ത്രണം നീക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങള്‍ ശരിയായ പാതയിലാണെന്ന് ആത്മവിശ്വാസമുണ്ട്. എങ്കിലും ഓക്ക്‌ലന്‍ഡില്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വരുംദിവസങ്ങളിലെ സ്ഥിതിഗതികള്‍ കൂടി പരിശോധിച്ച ശേഷമാവും ഓക്‌ലാന്‍ഡിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നാണ് റിപോര്‍ട്ടുകള്‍. ഉന്നത നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ജസീന്ദ ആന്‍ഡേന്‍ ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ആഗസ്തില്‍ കോവിഡിന്റെ രണ്ടാം വരവോടെയാണ് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ 1,815 പേര്‍ക്ക് മാത്രമാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 25 പേര്‍ ഇവിടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 62 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇതില്‍ 33 എണ്ണം സമ്പര്‍ക്കമാണ്. 29 കേസുകള്‍ മടങ്ങിയെത്തിയ യാത്രക്കാരില്‍നിന്ന് റിപോര്‍ട്ട് ചെയ്തതാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.