മസ്‌കത്ത്: കോവിഡ് പ്രോട്ടോകോളും സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങളും ലംഘിച്ച 42 പേര്‍ക്ക് വിവിധ കോടതികള്‍ ശിക്ഷ വിധിച്ചു. ശിക്ഷ ലഭിച്ചവരില്‍ ഒമ്പതുപേര്‍ സ്വദേശികളും 20 പേര്‍ ഫിലിപ്പീന്‍സുകാരും ഒമ്പതു പേര്‍ ബംഗ്ലാദേശികളും മൂന്നുപേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്താനിയുമാണ്. ബുറൈമി, മുസന്ദം, തെക്കന്‍ ശര്‍ഖിയ, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതികളാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ശിക്ഷ വിധിച്ചത്. മൂന്നു മാസം തടവ് മുതല്‍ ആയിരം റിയാല്‍ പിഴ വരെയാണ് ശിക്ഷ.
ശിക്ഷാ കാലാവധിക്ക് ശേഷം വിദേശികളെ നാടു കടത്തുമെന്നും വിധിയില്‍ പറയുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ ഇവരുടെ പേരുകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചു. നവംബര്‍ 24 മുതല്‍ ഡിസംബര്‍ മൂന്ന് വരെ കാലയളവില്‍ അനധികൃത ഒത്തുചേരല്‍, രാത്രിസഞ്ചാരവിലക്കിന്റെ സമയം പുറത്തിറങ്ങല്‍, മുഖാവരണം ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് ശിക്ഷയെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട കുറെ നിയന്ത്രണം നീക്കിയെങ്കിലും പ്രതിരോധ നടപടി പാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.