തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുളള പിഴ കുത്തനെ കൂട്ടി സര്‍ക്കാര്‍. മാസ്‌ക് ധരിക്കാത്തത് അടക്കമുളള ലംഘനങ്ങള്‍ക്കുളള പിഴയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാത്തവര്‍ക്കുളള പിഴ 200ല്‍ നിന്നും 500 രൂപയാക്കി ഉയര്‍ത്തി.
500 രൂപ ഈടാക്കിയിരുന്ന കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് 5000 രൂപ വരെയാണ് പിഴ തുക ഉയര്‍ത്തിയിട്ടുള്ളത്. ക്വാറന്റൈന്‍ ലംഘനം, നിയന്ത്രണം ലംഘിച്ചു കൂട്ടം ചേരല്‍, ലോക്ഡൗണ്‍ ലംഘനം എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴ അടയ്ക്കണം. വിവാഹ ചടങ്ങള്‍ക്ക് നിയന്ത്രണം തെറ്റിച്ച് പങ്കെടുത്താല്‍ പിഴത്തുക 5000 ആകും.
ഇതോടനുബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ പാസാക്കിയ പകര്‍ച്ചലവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു. പലയിടങ്ങളിലും ജനങ്ങള്‍ കോവിഡ് നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് പിഴ തുക വര്‍ധിപ്പിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.