ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3,78,909 ആയി കുറഞ്ഞു. ആകെ രോഗബാധിതരില്‍ 3.89% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ രോഗികളുടെ എണ്ണത്തേക്കാല്‍ കൂടുതല്‍ പേര്‍ കോവിഡ് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,080 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 36,635 പേര്‍ രോഗമുക്തരായി. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ നിന്ന് 4957 പേര്‍ കുറയാന്‍ ഇത് കാരണമായി.
ഇന്ത്യയുടെ ആകെ പരിശോധനകളുടെ എണ്ണം 15 കോടിയോട് (14,98,36,767) അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 10,22,712 പരിശോധനകള്‍ നടത്തി. രാജ്യത്തിന്റെ പരിശോധന ശേഷി പ്രതിദിനം 15 ലക്ഷം പരിശോധനകള്‍ എന്ന തോതിലേക്ക് ഉയര്‍ന്നു. 2,220 ലാബുകളാണ് കോവിഡ് പരിശോധനയ്ക്കായി രാജ്യത്തുള്ളത്. 2 കോടി പരിശോധനകള്‍ നടത്തിയ ഉത്തര്‍പ്രദേശാണ് പരിശോധനകളുടെ എണ്ണത്തില്‍ മുന്‍പില്‍. ബീഹാര്‍, തമിഴ്നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലും 1 കോടിയിലധികം പരിശോധനകള്‍ നടത്തി.
ദേശീയ സഞ്ചിത പോസിറ്റീവിറ്റി നിരക്ക് ഇന്ന് 6.50 ശതമാനമാണ്. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 3.14 % . 19 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിവാര പോസിറ്റീവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാല്‍ കൂടുതലാണ്. രോഗമുക്തി നിരക്ക് 94.66 ശതമാനമായി വര്‍ധിച്ചു. ആകെ രോഗമുക്തര്‍ 92,15,581 ആണ്. പുതുതായി രോഗമുക്തരായവരുടെ 76.37 % പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തില്‍ 4735 പേരും,ഡല്‍ഹിയില്‍ 3307 പേരും, മഹാരാഷ്ട്രയില്‍ 6365 പേരും രോഗമുക്തരായി.
പുതിയ രോഗബാധിതരുടെ 75.11% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ 5032 പേര്‍. മഹാരാഷ്ട്രിയില്‍ 4026 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 76.37% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഡല്‍ഹിയില്‍ 57, മഹാരാഷ്ട്രയില്‍ 53, പശ്ചിമ ബംഗാളില്‍ 49 എന്നിങ്ങനെയാണ് മരണസംഖ്യ.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.