ലോകത്തെമ്പാടും നാശം വിതച്ച കൊറോണ വൈറസ് രോഗത്തിന് പുറമെ വ്യത്യസ്ത ഭക്ഷണങ്ങളുടെ രൂപത്തിലൂടെയും വാര്‍ത്തകള്‍ക്കിടയില്‍ ഇടം പിടിച്ചിരിക്കുകയാണ്. കോവിഡിന്റ രൂപത്തിലുളള ബോണ്ട, കപ്പ് കേക്ക്, മാസ്‌ക് പൊറോട്ട എന്നിവയെല്ലാം ഇതിനോടകം തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കോവിഡ് വിഭവങ്ങളാണ്. എന്നാല്‍ ഇക്കൂട്ടത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുകയാണ്. കോവിഡ് കറിയും മാസ്‌ക് നാനും കോമ്പിനേഷനാണ് കോവിഡ് ഭക്ഷണ വിഭവങ്ങളുടെ പട്ടികയിലെ പുതിയ താരം.
രാജസ്ഥാനിലെ ജോദ്പൂരില്‍ പ്രവര്‍ത്തിക്കുന്ന വോദിക് റെസ്‌റ്റോറന്റാണ് പുതിയ കോവിഡ് കോമ്പിനേഷനെ പരിചയപ്പെടുത്തിയിരിക്കുന്നത്. റെസ്‌റ്റോറിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പുതിയ വിഭവങ്ങളെ പരിജയപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിന്റെ ആകൃതിയിലുളള വറുത്തെടുത്ത വെജിറ്റബിള്‍ ബോളുകളും മാസ്‌കുകളുടെ രൂപത്തിലുളള നാന്‍ പോലുളള റൊട്ടി വിഭവങ്ങളുമാണ് വേദികിന്റെ കോമ്പിനേഷന്‍ വിഭവം.
കോവിഡിനെ തുടര്‍ന്ന് ആളുകള്‍ ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കിയതോടെ ഹോട്ടല്‍ വ്യവസായ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് വേദിക് ഹോട്ടലുടമ യഷ് സോളങ്കി പറഞ്ഞു. കൂടാതെ ആളുകളുടെ ഭീതി അകറ്റാന്‍ ശ്രമിക്കുന്നതിനു കൂടിയാണ് ഇത്തരത്തിലുളള ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതെും സോളങ്കി കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയെങ്കിലും ജനങ്ങള്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ ഇപ്പോഴും വിയമ്മതിക്കുന്നുണ്ട്. കോവിഡിന്റെ ഭയത്താല്‍ ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കിവരെ കോവിഡിന്റെ പേരില്‍ തന്നെ വിഭവങ്ങളൊരുക്കി ആകര്‍ഷിക്കാനാണ് ഹോട്ടലുടമകള്‍ ശ്രമിക്കുന്നത്. മുന്‍പുണ്ടായിരുന്ന ചില വിഭവങ്ങളുടെ ആകൃതിയിലും പേരുകളിലും മാറ്റം വരുത്തിയാണ് പുതിയ കോവിഡ് ഭക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്.
വൈറസ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ആശയം വ്യത്യസ്തമായ വിഭവങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. മധുരയിലെ ടെമ്പിള്‍ സിറ്റി എന്ന പേരിലെ ഹോട്ടലില്‍ മാസി്കിന്റെ ആകൃതിയിലുളള പൊറോട്ട അവതരിപ്പിച്ചിരുന്നു. മാസ്‌ക് പൊറോട്ട ആളുകളുടെ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. കോവിഡ് ബോണ്ടയ്ക്കും കപ്പ് കേക്കിനും വരെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.