India

മധുരത്തിന് ‘കാലാവധി’; ഇന്‍ഷുറന്‍സ് പരിധിയില്‍ കോവിഡ്; വാഹനരേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍; അറിയാം, പത്ത് മാറ്റങ്ങള്‍

 

വിവിധ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്ര, പണമിടപാട്, ഭക്ഷണം, ആദായ നികുതി റിട്ടേണ്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമാറ്റം വരുത്തിയിരിക്കുന്നത്.

1. വാഹനരേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍

രാജ്യമെങ്ങും ഒരേ തരം വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും. എല്ലാ വാഹന രേഖകളും ഡ്രൈവിംഗ് ലൈസന്‍സും സര്‍ക്കാരിന്റെ ഡിജിലോക്കറിലോ എം പരിവാഹന്‍ പോര്‍ട്ടലിലോ ഡിജിറ്റലായി സൂക്ഷിക്കാം. പരിശോധന സമയത്ത് ഇവ കാണിച്ചാല്‍ മതി. പിഴ ഓണ്‍ലൈനായി അടയ്ക്കണം. ഇതിന്റെ രേഖകള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡാറ്റ ബേസില്‍ 10 വര്‍ഷം സൂക്ഷിക്കും. വാഹന നമ്പറുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിലേക്ക് വിവരങ്ങള്‍ എത്തും.

2. ഡ്രൈവിംഗിനിടെ ഫോണ്‍ വിളി വേണ്ട, നാവിഗേഷന്‍ മാത്രം

ഡ്രൈവിംഗിനിടെ വഴി അറിയാനുള്ള ‘നാവിഗേഷ’ന് മാത്രമേ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവു.

 

3. ആര്‍ ബി ഐ മാറ്റങ്ങള്‍: കാര്‍ഡുകള്‍ക്ക് കൂടുതല്‍ കരുതല്‍

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വരും. നിലവില്‍ ഒരു ഓണ്‍ലൈന്‍ ഇടപാടും നടത്താത്ത കാര്‍ഡ് ഉപയോഗിച്ച് ഇനി ഓണ്‍ലൈന്‍ ഇടപാട് സാധിക്കില്ല. കാര്‍ഡ് ഉടമയ്ക്ക് ആവശ്യമുള്ള സേവനങ്ങള്‍ തെരഞ്ഞെടുക്കാം.

4. നികുതി റിട്ടേണ്‍ നീട്ടി

മുന്‍വര്‍ഷ ആദായനികുതി റിട്ടേണ്‍ നവംബര്‍ 30 വരെ: 2018-19 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ വൈകി സമര്‍പ്പിക്കാനും തിരുത്തി സമര്‍പ്പിക്കാനുമുള്ള സമയം നവംബര്‍ 30 വരെ നീട്ടി. 2019-20 ലെ റിട്ടേണ്‍ നല്‍കാനുള്ള അവസാന തീയ്യതിയും നവംബര്‍ 30 ആണ്.

5. 10 കോടിയിലേറെ വരുമാനമെങ്കില്‍ ടിഡിഎസ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക വരുമാനം 10 കോടി രൂപയില്‍ കൂടുതലുള്ള വ്യാപാരികള്‍ക്കു മാത്രമാകും ഇന്നുമുതല്‍ സ്രോതസ്സില്‍ ആദായ നികുതി (ടി ഡി എസ്) പിരിക്കാനുള്ള ചട്ടം ബാധകമാകുക. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നു 0.10% ടിഡിഎസ് ഈടാക്കാനാണ് നിര്‍ദേശം.

6. വിദേശത്തേക്കുള്ള പണത്തിന് നികുതി

ഏഴ് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് അഞ്ചു ശതമാനം നികുതി ബാങ്കുകള്‍ക്കും മറ്റും ഈടാക്കാം. മക്കളുടെ വിദേശ പഠനത്തിനും വിദേശത്ത് ബന്ധുക്കളുടെ ചികിത്സയ്ക്കും പണം അയക്കുമ്പോഴും ചെലവേറും. വിദേശ ടൂര്‍ പാക്കേജ് നല്‍കുന്നവര്‍, ആ തുകയുടെ അഞ്ച് ശതമാനം ആദായനികുതി ഈടാക്കണം.

7. കോവിഡ് ഇന്‍ഷുറന്‍സ് പരിധിയില്‍

17 രോഗങ്ങള്‍ക്കു കൂടി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും. കോവിഡും ഇന്‍ഷുറന്‍സ് പരിധിയില്‍

8. ടെലിവിഷന് വിലകൂടും

ടി വി ഓപ്പണ്‍ സെല്‍ പാനലിനുള്ള അഞ്ച് ശതമാനം ഇറക്കുമതി തീരുവ ഇളവ് അവസാനിച്ചതോടെ ടെലിവിഷന്‍ വില കൂടും. 32 ഇഞ്ച് ടിവിയ്ക്ക് 600 രൂപ വരെയും 43 ഇഞ്ചിന് 1200-1500 രൂപ വരെയും വില ഉയര്‍ന്നേക്കും.

9. ലഡുവിനും ജിലേബിക്കും ‘ബെസ്റ്റ് ബിഫോര്‍’ നിര്‍ബന്ധം

മധുരപലഹാരങ്ങളുടെ ഉപയോഗ കാലാവധി വ്യക്തമാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പായ്ക്കറ്റിലാക്കാതെ വില്‍ക്കുന്ന ലഡു, ജിലേബി എന്നിവയ്ക്ക് ബെസ്റ്റ് ബിഫോര്‍ തിയതി ഇന്നുമുതല്‍ നിര്‍ബന്ധം.

10. സൗജന്യ എല്‍ പി ജി അവസാനിച്ചു

പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി വഴി സൗജന്യ ഗ്യാസ് കണക്ഷന് അപേക്ഷിക്കാനുള്ള സമയം അവസാനിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള തിയതി സെപ്തംബര്‍ വരെ നീട്ടിയത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.