ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 55,342 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71.75 ആയി. അതേസമയം പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗസ്റ്റ് 18നു ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 55,000ത്തില്‍ നില്‍ക്കുന്നത്. സപ്തംബറിലെ വര്‍ധനയ്ക്കു ശേഷം 70,000ത്തിനു താഴെ പ്രതിദിന കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവുമാണ് ഇത്.
90,000 പ്രതിദിന കോവിഡ് ബാധയാണ് ഇപ്പോള്‍ ശരാശരി 72,000ആയി കുറഞ്ഞിരിക്കുന്നത്. ഇത് കൊവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയായി എടുക്കാമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. അതേസമയം ഇത് തിടുക്കപ്പെട്ട നിഗമനമായിരിക്കുമോ എന്നും വിദഗ്ധര്‍ സംശയിക്കുന്നു.
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 706 മരണങ്ങളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 1,09,856 ആയി. കോവിഡ് മരണനിരക്ക് ഇന്ത്യയില്‍ 1.5 ശതമാനമാണ്. ശരാശരി 900 മരണങ്ങളാണ് പ്രതിദിനം ഇന്ത്യയില്‍ സംഭവിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,760 പേര്‍ രോഗമുക്തരായപ്പോള്‍, സജീവമായ കോവിഡ് കേസുകള്‍ 8.38 ലക്ഷമായി കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സജീവ കോവിഡ് കേസുകള്‍ 9 ലക്ഷത്തില്‍ താഴെയായി തുടരുന്നത്. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 86.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
10.7 ലക്ഷം പേരെ പരിശോധിച്ച കഴിഞ്ഞ ദിവസത്തെ പ്രതിദിന കൊവിഡ് പോസിറ്റീവിറ്റി നിരക്ക് 5.2 ശതമാനമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.