Kerala

തെരഞ്ഞെടുപ്പിനൊപ്പം കോവിഡിനെ പ്രതിരോധിക്കാന്‍ ഹോമിയോ

 

തെരഞ്ഞെടുപ്പിനൊപ്പം ഹോമിയോ മരുന്ന് കഴിച്ച് കേരളത്തെ കോവിഡ് മുക്തമാക്കാമെന്നു ഹോമിയോ ഡോക്റ്റര്‍മാരുടെ കൂട്ടായ്മ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാര്‍ക്ക് കൊവിഡ് പ്രതിരോധത്തിനായി ആയുഷ് വകുപ്പ് നിര്‍ദ്ദേശിച്ച ആര്‍സനിക് ആല്‍ബം30 ലഭിച്ചു എന്ന് ഉറപ്പു വരുത്താന്‍ സ്ഥാനാര്‍ത്ഥികള്‍ തയ്യാറാകണം. എങ്കില്‍ പുതിയ ഭരണ സാരഥികള്‍ക്കൊപ്പം കോവിഡ് മുക്ത കേരളവും യഥാര്‍ഥ്യമാകും. രാജ്യമെങ്ങും ഇതുവരെ ഹോമിയോ പ്രതിരോധ മരുന്ന് നല്‍കിയ ഇടങ്ങളിലെല്ലാം തൊണ്ണൂറ്റഞ്ചു ശതമാനത്തിന് മേല്‍ വൈറസ് രോഗപ്പകര്‍ച്ച തടയാന്‍ കഴിഞ്ഞിട്ടുള്ളതായി കാണുന്നു. മരുന്ന് കഴിച്ചിട്ടും കോവിഡ് പോസിറ്റീവായി കണ്ടവരില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ഹോമിയോപ്പതിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. സാംക്രമിക രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച അനുഭവങ്ങളുടെ ബലത്തില്‍ കോവിഡ് പ്രതിരോധ ചികിത്സായ്ക്കായി ഹോമിയോയെ പൂര്‍ണമായും വിശ്വസിക്കാം.

ഓണത്തിന് ഉപവസിച്ചു ഹോമിയോപതിക്ക് ആദരം അര്‍പ്പിച്ച കാവാലം നഗരവാസികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ നല്‍കിയതിനാല്‍ ചുറ്റുവട്ടങ്ങളിലെല്ലാം നൂറു കണക്കിന് കോവിഡ് കേസുകളുണ്ടായിട്ടും കേവലം 59 പേര്‍ മാത്രാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇതേ പോലെ കിഴക്കമ്പലം, എടപ്പാള്‍, നെടുങ്കണ്ടം, വെള്ളിയമറ്റം ഗ്രാമങ്ങളും ഹോമിയോ മരുന്നിന്റെ അതിശയകരമായ വൈറസ് പ്രതിരോധ സാധ്യത തിരിച്ചറിഞ്ഞവയാണ്. ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ക്ക് പോലും പോലും ചികിത്സ വേണ്ടി വരുന്നില്ല എന്നത് ഏറ്റവും ശ്രദ്ധേയമായ വസ്തുതയാണ്. സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ 3.50 പൈസയ്ക്ക് മൂന്നു മാസത്തേക്കുള്ള ഒറ്റ സ്ട്രിപ്പ് ലഭ്യമാകും.

2012 ല്‍ ആഫ്രിക്കയിലെ പെനിന്‍സുലര്‍ സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ രക്തത്തിലെ പ്രതിരോധ കോശങ്ങളുടെ ശേഷി വര്‍ധിപ്പിക്കുവാന്‍ ആര്‍സെനികം ആല്‍ബം എന്ന ഹോമിയോ മരുന്നിനു കഴിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2020 ഏപ്രിലില്‍ ആഗ്രയിലെ നൈമിനാഥ് ഹോമിയോ മെഡിക്കല്‍ കോളേജ് ആധുനിക ശാസ്ത്രീയ നിബന്ധനകള്‍ വച്ച് രോഗ ലക്ഷണങ്ങള്‍ ഉള്ള 90 രോഗികളില്‍ ഹോമിയോ ചികിത്സ താരതമ്യപഠനത്തിലൂടെ വിജയകരമായി നടത്തി കേന്ദ്ര ഗവണ്മെന്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രസ്തുത കോളേജിന്റെ പ്രിന്‍സിപ്പാള്‍ ഡോ. പ്രദീപ്കുമാര്‍ ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു പഠനം.

മൂവായിരത്തിലധികം തികച്ചും വ്യത്യസ്തങ്ങളായ മരുന്നുകള്‍ ഹോമിയോപ്പതിയില്‍ ചികിത്സയ്ക്കായി പ്രയോജനപ്പെടുത്തി വരുന്നു. ആരോഗ്യമുള്ള വ്യക്തികള്‍ക്ക് നല്‍കി ഗുണ ദോഷങ്ങള്‍ രേഖപ്പെടുത്തിയാണ് എല്ലാ മരുന്നുകളും അംഗീകരിക്കുന്നത്. പാരമ്പരാഗത മരുന്ന് നിര്‍മ്മാണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ് ഹോമിയോയില്‍ അവലംബിക്കുന്നത്. ആര്‍സെനിക് എന്ന രാസ വസ്തു മനുഷ്യ ശരീരത്തില്‍ എന്തെല്ലാം ശാരീരികവും മാനസികാവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പഠിച്ച ശേഷം ആ ലക്ഷണങ്ങള്‍ ഹോമിയോ തത്വമനുസരിച്ചു തയാറാക്കുന്ന ആര്‍സെനിക് മരുന്നിന്റെ (ആര്‍സെനികം ആല്‍ബം) ലക്ഷണങ്ങളായി രേഖപ്പെടുത്തുന്നു. ഒരു വ്യക്തിയില്‍ സമാന ലക്ഷണങ്ങള്‍ കണ്ടാല്‍ ഹോമിയോ ചികിത്സകന്‍ അതേ മരുന്ന് നിര്‍ദ്ദേശിക്കുന്നു. ഇവിടെ പ്രസ്തുത രോഗത്തിന് കാരണം വൈറസുള്‍പ്പെടെ ഏതു സൂക്ഷ്മ ജീവി ആയാലും മരുന്ന് ആര്‍സെനികം ആല്‍ബം തന്നെയായിരിക്കും.

എന്നാല്‍ രോഗ ലക്ഷണങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ ഏറ്റവും സമാനതയുള്ള മറ്റേതെങ്കിലും മരുന്നായിരിക്കും നല്‍കുക. പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആദ്യം രോഗം കണ്ടവരിലുണ്ടായ ലക്ഷണങ്ങള്‍ താരതമ്യം ചെയ്തു ഉടന്‍ തന്നെ ഫലപ്രദവും സുരക്ഷിതവുമായ മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഹോമിയോപ്പതിക്ക് കഴിയും. അത്തരത്തില്‍ തിരഞ്ഞെടുക്കുന്ന മരുന്നിനെ ‘ജീനസ് എപ്പിടെമികസ്’ എന്നാണ് വിളിക്കുന്നത്. ഹോമിയോപ്പതി കണ്ടുപിടിച്ച ഡോ. ഹാനിമാന്റെ കാലത്തുണ്ടായ പകര്‍ച്ച വ്യാധി, സ്‌കാര്‍ലെറ്റ് ഫിവറിന് ബെല്ലഡോണ എന്ന മരുന്ന് ജീനസ് എപിഡെമിക്കസ് ആയി അദ്ദേഹം തിരഞ്ഞെടുത്തു ഗണ്യമായ തോതില്‍ ആ പകര്‍ച്ച വ്യാധി തടഞ്ഞുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.