Breaking News

പൊതുജന സുരക്ഷയ്ക്കായി നെട്ടോട്ടമോടുന്ന നിയമപാലകരെ തളര്‍ത്തി കോവിഡ്; ചികിത്സയിലും നിരീക്ഷണത്തിലുമുള്ളത് നിരവധിപ്പേര്‍

ജിഷ ബാലന്‍

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നു. ഇതില്‍ ചിലരുടെ രോഗഉറവിടം വ്യക്തമല്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനങ്ങളെ നിയന്ത്രിക്കുന്ന പോലീസുകാര്‍ക്കും കോവിഡില്‍ നിന്നും രക്ഷയില്ല. പൊതുജനങ്ങളെ സംരക്ഷിക്കാനിറങ്ങിയ സംസ്ഥാനത്തെ പല പോലീസുകാരും കോവിഡ് ചികിത്സയിലാണ്.

തലസ്ഥാനത്ത് എ ആര്‍ ക്യാമ്പ്, പേട്ട, കന്‍റോണ്‍മെന്‍റ്, പൂന്തുറ എന്നിവിടങ്ങളിലെ പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കന്‍റോണ്‍മെന്‍റ്, ഫോര്‍ട്ട് സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്ന ആര്യനാട് സ്വദേശികളായ രണ്ട് പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഇവര്‍ ഇന്നും ഡ്യൂട്ടിക്ക് എത്തിയിരുന്നു. കഴിഞ്ഞ ദിവസം എ.ആര്‍ ക്യാമ്പിലെ രണ്ട് പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അഞ്ച് പേര്‍ക്കാണ് എ ആര്‍ ക്യാമ്പില്‍ ഇതുവരെ കോവിഡ് ബാധിച്ചത്.

അതേസമയം, പേട്ട പോലീസ് സ്റ്റേഷനിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 12 പൊലീസുകാര്‍ ക്വാറന്‍റൈനിലാണ്. നെടുമങ്ങാട് സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടകയിലുള്ളയാളാണ് ഇയാള്‍.

തലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പൂന്തുറയിലെ എസ് ഐക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലാം തീയതിയാണ് എസ് ഐ ഉള്‍പ്പെടെ നാല്‍പ്പതില്‍ ഏറെ പോലീസ് ഉദ്യോഗസ്ഥരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. സ്രവം എടുത്ത ശേഷം ആറ് ദിവസം ഇദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.എസ്ഐയുമായി ഇടപഴകിയ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. 50 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പത്ത് പോലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഡ്യൂട്ടിയിലുണ്ട്.

എറണാകുളത്തെ സ്ഥിതിയും മോശമല്ല. കഴിഞ്ഞ മാസം കളമശേരി സ്‌റ്റേഷനിലെ പോലീസിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരാണ് ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയായ സിപിഒയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. 59 പോലീസുകാരാണ് ഹോം ക്വാറന്‍റൈനിലേക്ക് മാറിയത്. പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ മറ്റിടങ്ങളില്‍ നിന്നുള്ള പോലീസിനെ മാറ്റി നിയോഗിക്കുകയായിരുന്നു.

  മലപ്പുറം പന്തല്ലൂരില്‍ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ചേരമ്പാടി പൊലീസ് സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചിട്ടു. പൊലീസ് സ്റ്റേഷനും പരിസര പ്രദേശങ്ങളും അണു മുക്തമാക്കി. ചേരമ്പാടി ടൗണിലെ കടകള്‍ എല്ലാം ഇന്നലെ അടച്ചിട്ടു. ഇയാള്‍ ഭക്ഷണം കഴിച്ച ഹോട്ടലും പഴക്കടയും പൂട്ടി. ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ പെട്ട 53 പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്‌.

മലപ്പുറത്ത് സുരക്ഷാചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനി ട്രഷറി അടക്കേണ്ടി വന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൊന്നാനിയിലെ ചി വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതികളിലൂടെ കോവിഡിന്‍റെ പിടിയിലായ പോലീസുകാരും സംസ്ഥാനത്തുണ്ട്.വിവിധ കേസുകളില്‍ അറസ്റ്റിലായ പ്രതികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കുമ്പോഴാണ് കോവിഡ് ബാധ കണ്ടെത്തുന്നത്. ഇതോടെ പ്രതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പോലീസുകാര്‍ നിരീക്ഷണത്തിലാകുന്നു. കൊച്ചി ചേരാനല്ലൂരില്‍ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എസ്‌ഐ അടക്കം 19 പേര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു.

ചേരാനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ അന്നേ ദിവസം സ്‌റ്റേഷനില്‍ താമസിപ്പിക്കുകയും ജൂലൈ 10ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതിയെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഞായറാഴ്ചയാണ് ഫലം വന്നത്. സ്‌റ്റേഷന്‍റെ വരും ദിവസങ്ങളിലെ നടത്തിപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ്.

പോലീസുകാര്‍ക്കിടയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യ അതീവജാഗ്രത പാലിക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലി സമയങ്ങളില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. ഡ്യൂട്ടി കഴിഞ്ഞാല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്നും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെ വീടുകളില്‍ പോകുന്നത് ഒഴിവാക്കണമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, രോഗികളുടെ എണ്ണം കൂടുന്ന പ്രദേശങ്ങളില്‍ പോലീസുകാരുടെ ജോലിഭാരവും ഏറുകയാണ്. പല സ്ഥലത്തും മണിക്കൂറുകളോളം പോലീസുകാര്‍ തുടര്‍ച്ചയായി ജോലിചെയ്യേണ്ടി വരുന്നു. ദൂര സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യഥാസമയം ജോലിക്ക് എത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ പോലീസുകാരെ രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ യൂണിറ്റില്‍ നിന്ന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിന് അടുത്തുള്ള പ്രദേശത്ത് നിയോഗിക്കണം. പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോര്‍ട്ട് ദിവസേന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യത്തിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.