World

അമേരിക്കയില്‍ രണ്ട് ഗൊറില്ലകള്‍ക്ക് കോവിഡ്

അമേരിക്കയില്‍ രണ്ട് ഗൊറില്ലകള്‍ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് റിപോര്‍ട്ട്. കാലഫോര്‍ണിയയിലെ സാന്‍ഡിയാഗോ സഫാരി പാര്‍ക്കിലെ ഗൊറില്ലകള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ആദ്യമായാണ് ഗൊറില്ലകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സംഭവം റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയാണ് ഗൊറില്ലകള്‍ക്ക് കടുത്ത ചുമ അനുഭവപ്പെട്ടുതുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാകുകയായിരുന്നു.

മൃഗശാലയിലെ ജീവനക്കാരനില്‍നിന്ന് വൈറസ് ബാധിച്ചതായാണ് കരുതുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും മൃഗശാലാ അധികൃതര്‍ അറിയിച്ചു. ഇവയ്ക്ക് ആവശ്യമായ പരിചരണം നല്‍കുന്നുണ്ടെന്നും ചുമ ഒഴിവാക്കിയാല്‍ ആരോഗ്യനില തൃപ്തികരമാണെന്നും മൃഗശാലയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലിസ പീറ്റേഴ്സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

വൈറസ് ബാധിച്ച ഗൊറില്ലകളെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റ് ഗൊറില്ലകളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കാലഫോര്‍ണിയയില്‍ വൈറസ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഡിസംബര്‍ ആദ്യം മുതല്‍ ഗോറില്ലകളെ പാര്‍പ്പിച്ചിരിക്കുന്ന സാന്‍ഡിയാഗോ സഫാരി പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാര്‍ ഗോറില്ലകള്‍ക്ക് സമീപം വരുമ്‌ബോള്‍ മാസ്‌ക് അടക്കമുള്ള സംരക്ഷാ മുന്‍കരുതലുകളെടുക്കണമെന്ന് മൃഗശാല അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.