ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 49,881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധ 80,40,203 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം 517 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. അതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,20,527 ആയി.
രാജ്യത്ത് നിലവില്‍ 6,03,687 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നുണ്ട്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 73,15,989 ആണ്. 24 മണിക്കൂറിനുള്ളില്‍ 56,480 പേര്‍ രോഗമുക്തരായി. ലോകത്ത് രോഗമുക്തരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഐസിഎംആറിന്റെ കണക്കുപ്രകാരം ഒക്ടോബര്‍ 28 വരെ രാജ്യത്ത് 10,65,63,440 കോവിഡ് പരിശോധനകളാണ് നടത്തിയത്. ബുധനാഴ്ച മാത്രം 10,75,760 പരിശോധനകളും നടത്തി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.