India

രാജ്യത്തെ കോവിഡ് രോഗമുക്തര്‍ 35.5 ലക്ഷം കടന്നു; ഓക്‌സിജന്‍ വിതരണത്തില്‍ തടസ്സമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

 

രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,880 പേരാണ് കോവിഡ് രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ മാത്രം ഒരു ദിവസം 14,000-ത്തിലധികം പേര്‍ രോഗമുക്തരായി. ആന്ധ്രാപ്രദേശില്‍ പതിനായിരത്തിലധികം പേര്‍ കോവിഡ് മുക്തരായി.ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 35,42,663 ആയി. രോഗമുക്തിനിരക്ക് 77.65% ആയി.

അടുത്തിടെ രോഗമുക്തരായവരുടെ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,551 പേരാണ് രാജ്യത്ത് പുതുതായി കോവിഡ് രോഗബാധിതരായത്. മഹാരാഷ്ട്രയില്‍ മാത്രം 23,000 ത്തിലധികം പേരും ആന്ധ്രയില്‍ പതിനായിരത്തിലധികം പേരും രോഗബാധിതരായി. പുതിയ കേസുകളില്‍ 57 ശതമാനവും മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലാണ്.

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 9,43,480 ആണ്. 2,60,000 രോഗികളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടകയില്‍ ഒരുലക്ഷത്തിലധികം രോഗബാധിതരുണ്ട്. ചികിത്സയിലുള്ളവരില്‍ 74 ശതമാനവും ഒമ്പത് സംസ്ഥാനങ്ങളിലാണുള്ളത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് രോഗികളുടെ 48 ശതമാനവുമുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,209 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 495, കര്‍ണാടകയില്‍ 129, ഉത്തര്‍പ്രദേശില്‍ 94 എന്നിങ്ങനെയാണ് കോവിഡ് മരണങ്ങളുടെ എണ്ണം.

അതേസമയം, കോവിഡ് ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള അന്തര്‍സംസ്ഥാന ഓക്‌സിജന്‍ വിതരണത്തില്‍, നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

അന്തര്‍സംസ്ഥാന ഓക്‌സിജന്‍ വിതരണത്തിന് തടസ്സം സൃഷ്ടിക്കാനും, ഉല്‍പ്പാദക സംസ്ഥാനത്തിലെ ആശുപത്രികളില്‍ മാത്രം ഓക്‌സിജന്‍ വിതരണം ചെയ്യാനും ചില സംസ്ഥാനങ്ങള്‍, ഉല്‍പ്പാദകരോടും വിതരണക്കാരോടും ആവശ്യപ്പെടുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍, ഗുരുതരമായ കോവിഡ് കേസുകള്‍ ഫലപ്രദമായി ചികില്‍സിക്കുന്നതിന് മെഡിക്കല്‍ ഓക്‌സിജന്റെ തടസ്സമില്ലാത്ത വിതരണവും ലഭ്യതയും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയ സെക്രട്ടറി സംസ്ഥാന കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങള്‍ക്ക് കത്തയച്ചു.

ഓക്‌സിജന്‍ വിതരണത്തിനു മേല്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പാക്കണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. ചികിത്സയില്‍ കഴിയുന്ന ഓരോ കോവിഡ് രോഗിക്കും ഓക്‌സിജന്‍ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു

മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സിജന്‍, ആവശ്യപൊതു ആരോഗ്യ സാമഗ്രി ആണെന്ന് ഓര്‍മ്മിപ്പിച്ച സെക്രട്ടറി, രാജ്യത്തെ പ്രധാന ഓക്‌സിജന്‍ ഉത്പാദക വിതരണ കമ്പനികള്‍ക്ക്, വാതക വിതരണവുമായി ബന്ധപ്പട്ട് വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളുമായി കരാറുകള്‍ ഉണ്ടെന്നും, അവ പാലിക്കാന്‍ അവര്‍ നിയമപരമായി ബാധ്യസ്ഥരാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

അപകട സാധ്യത കൂടുതലുള്ള കേസുകളില്‍, ആവശ്യത്തിനുള്ള ഓക്‌സിജന്‍ സഹായം, ആന്റി കൊയാഗുലന്റുകള്‍,ചെലവ് കുറഞ്ഞതും പരക്കെ ലഭ്യമായതും ആയ,കോര്‍ട്ടികോസ്റ്റീറോയ്ഡുകള്‍ തുടങ്ങിയവയാണ്‌കോവിഡ് 19ചികിത്സയ്ക്കായി ഉപയോഗിക്കാവുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ 3.7% പേര്‍ ഓക്‌സിജന്‍ സഹായം ആവശ്യമുള്ളവര്‍ ആണ്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.