Gulf

കുവൈത്തില്‍ ഇന്ന് 613 പേര്‍ക്ക്​ കൂടി കോവിഡ്​; ഒമാനില്‍ 143 പേര്‍ക്ക് കൂടി രോഗം

 

കുവൈത്തില്‍ 613 പേര്‍ക്ക്​ കൂടി ഇന്ന് കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 81573 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​​​ച 477 പേര്‍ ഉള്‍പ്പെടെ 73,402 പേര്‍ രോഗമുക്​തി നേടി. ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 519 ആയി. ബാക്കി 7652 പേരാണ്​ ചികിത്സയിലുള്ളത്​. 95 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4426 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

അഹ്​മദി ഹെല്‍ത്​ ഡിസ്​ട്രിക്​ടില്‍ 162 പേര്‍, ഹവല്ലി ഹെല്‍ത്​ ഡിസ്​ട്രിക്​ടില്‍ 135 പേര്‍, ജഹ്​റ ഹെല്‍ത്​ ഡിസ്​ട്രിക്​ടില്‍ 130 പേര്‍, ഫര്‍വാനിയ ഹെല്‍ത്​ ഡിസ്​ട്രിക്​ടില്‍ 104 പേര്‍, കാപിറ്റല്‍ ഹെല്‍ത്​ ഡിസ്​ട്രിക്​ടില്‍ 82 പേര്‍ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിതരായത്​.

ഒമാനില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,652 ആയി. 235 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 79,147 ആയി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ ആകെ മരണസംഖ്യ 642 ആയി. നിലവില്‍ 406 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 151 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.