India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാകുന്നു. ഒരു മാസത്തിലേറെയായി രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. 50,356 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ഈ കാലയളവില്‍ 53,920 പേര്‍ രോഗമുക്തരായി. ഈ പ്രവണത കഴിഞ്ഞ അഞ്ച് ആഴ്ചയായി തുടരുകയാണ്. നിലവില്‍ 5.16 ലക്ഷം പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

കഴിഞ്ഞ അഞ്ച് ആഴ്ചയായി പ്രതിദിന ശരാശരി രോഗബാധിതരില്‍ തുടര്‍ച്ചയായ കുറവുണ്ടായി. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ശരാശരി പുതിയ കേസുകള്‍ 73,000 ല്‍ നിന്ന് 46,000 ആയി കുറഞ്ഞു. നിലവില്‍ ചികിത്സയിലുള്ളവര്‍ 5,16,632 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 6.11% മാത്രമാണിത്.

രാജ്യത്തെ ആകെ കോവിഡ് രോഗമുക്തരുടെ എണ്ണം 78,19,886 ആണ്. ദേശീയ രോഗമുക്തി നിരക്ക് 92.41 ശതമാനമായി വര്‍ധിച്ചു. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം നിലവില്‍ 73,03,254 ആണ്. രോഗമുക്തരായവരില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളാണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍. 11,060 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിലെ ആകെ രോഗമുക്തര്‍ 15,62,342 പേരാണ്.

പുതുതായി രോഗബാധിതരായവരില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,178 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹി മഹാരാഷ്ട്രയെയും കേരളത്തെയും മറികടന്നു. കേരളത്തില്‍ 7,002 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 6,870 പുതിയ കേസുകളാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 577 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ് ഇതിന്റെ ഏകദേശം 83 ശതമാനവും. മരണങ്ങളില്‍ 27.9 ശതമാനവും മഹാരാഷ്ട്രയിലാണ് (161 മരണം). ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ യഥാക്രമം 64 ഉം 55 ഉം പേര്‍ മരിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.