Web Desk
തിരുവനന്തപുരം: നിയന്ത്രണ മേഖലകളില്‍ നിന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമാക്കി സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ കോളേജ് പ്രവേശന കവാടത്തായി പുതിയ അത്യാഹിത വിഭാഗത്തിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ചികിത്സാകേന്ദ്രം ഒരുക്കിയിരുക്കുന്നത്.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ആരോഗ്യമന്ത്രി കെ.കെ ശൈലജ പുതിയ ചികിത്സാ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് ഭീതിയില്ലാതെ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുമാണ് പ്രത്യേക ചികിത്സാകേന്ദ്രം സജ്ജമാക്കിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ട്രയേജ് മുതല്‍ ഓപ്പറേഷന്‍ തീയറ്റര്‍വരെയുള്ള വിപുലമായ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പുതിയ സംവിധാനം വഴി കോവിഡ് രോഗികളും മറ്റു രോഗികളും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കാനും കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താനുമാകുമെന്നും മന്ത്രി പറഞ്ഞു. ട്രീറ്റ്മെന്‍റ് ഏരിയ, പ്രൊസീജിയര്‍ റൂം, വാര്‍ഡ്, ഐ.സി.യു., സ്രവ പരിശോധനാ കേന്ദ്രം, പ്രത്യേക എക്സ് റേ സംവിധാനം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. സ്രവം എടുക്കുന്നതിനായി വിസ്‌ക് സംവിധാനവും ഇവിടെ സജ്ജമാണ്.
ഹോട്ട് സ്പോട്ടില്‍ നിന്നും കണ്ടൈന്‍മെന്‍റ് സോണില്‍ നിന്നും ആശുപത്രി ഒപിയിലും അത്യാഹിത വിഭാഗത്തിലും എത്തുന്നവരെ ഹെല്‍പ്പ് ഡെസ്‌കില്‍ സ്‌ക്രീനിംഗ് ചെയ്തശേഷം പുതിയ ചികിത്സാ കേന്ദ്രത്തിലേയ്ക്ക് വിടും. ഇവരെ ട്രയേജിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം അവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യും. ഫലം പോസിറ്റീവാണെന്ന് കണ്ടാല്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും നെഗറ്റീവാണെങ്കില്‍ അതാത് ചികിത്സാ വിഭാഗങ്ങളിലേക്കും മാറ്റുകയും ചെയ്യും.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.